സ്മിത്തിന്റെ കുറ്റി പറത്തി ഷാമിയുടെ “വണ്ടർ ബോൾ”. ഞെട്ടലിൽ കംഗാരുപ്പട.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഒരു തകർപ്പൻ പന്തിൽ സ്റ്റീവ് സ്മിത്തിന്റെ കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷാമി. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 22ആം ഓവറിലായിരുന്നു മുഹമ്മദ് ഷാമിയുടെ ഈ തകർപ്പൻ പന്ത് പിറന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് ആരംഭിക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് സീമർമാർ നൽകിയത്. അതിന് ശേഷമാണ് സ്റ്റീവ് സ്മിത്ത് ക്രീസിൽ ഉറച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ 22ആം ഓവറിൽ ഇന്ത്യയുടെ രക്ഷകനായി മുഹമ്മദ് ഷാമി അവതരിക്കുകയായിരുന്നു.

മത്സരത്തിന്റെ 22ആം ഓവറിലെ മൂന്നാം പന്തിലാണ് ഷാമി സ്മിത്തിന്റെ കുറ്റിതെറിപ്പിച്ചത്. മത്സരത്തിൽ വളരെ കൃത്യതയോടെയാണ് സ്മിത്ത് അതുവരെ ബാറ്റ് ചെയ്തത്. എന്നാൽ അത്ഭുതകരമായ രീതിയിൽ മൂവ് ചെയ്ത് വന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ സ്മിത്ത് പരാജയപ്പെടുകയായിരുന്നു. ഓഫ്‌ സ്റ്റമ്പിന് പുറത്തുനിന്ന് പന്ത് സ്വിംഗ് ചെയ്തു അകത്തേക്ക് വരികയാണുണ്ടായത്. ഒരു ഡ്രൈവിന് ശ്രമിച്ച സ്മിത്തിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് നേരെ സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഇതോടെ അപകടകാരിയായ സ്റ്റീവ് സ്മിത്ത് കൂടാരം കയറുകയുണ്ടായി.

മത്സരത്തിൽ 60 പന്തുകൾ നേരിട്ട് സ്മിത്ത് 41 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറുകളും ഒരു സിക്സറും ഉൾപ്പെട്ടു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. മുഹമ്മദ് ഷാമി ആദ്യം തന്നെ മിച്ചൽ മാർഷിനെ കൂടാരം കയറ്റുകയുണ്ടായി. ശേഷമാണ് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ക്രീസിലുറച്ചത്. ഇരുവരും ഇന്ത്യൻ ബോളർമാരെ പ്രഹരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

ശേഷം രവീന്ദ്ര ജഡേജ അതിവിദഗ്ധമായ രീതിയിൽ ഡേവിഡ് വാർണറെ കൂടാരം കയറ്റി. 53 പന്തുകളിൽ 52 റൺസാണ് വാർണർ നേടിയത്. തൊട്ടു പിന്നാലെയാണ് മുഹമ്മദ് ഷാമി ഈ അത്ഭുത ബോൾ സ്മിത്തിനെതിരെ എറിഞ്ഞത്. എന്തായാലും തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ലഭിച്ചിട്ടുള്ളത്. 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ വിജയം നേടി ലോകകപ്പിന് മുൻപ് പൂർണമായ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നിരുന്നാലും ഫീൽഡിങ്ങിൽ ഇന്ത്യയുടെ മോശം പ്രകടനങ്ങൾ മത്സരത്തിലും ആവർത്തിക്കുകയാണ്.