ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമരിലൊരാളാണ് ഇർഫാൻ പത്താൻ. ബാറ്റിംഗിലും ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം ഒരുകാലത്തെ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു.തന്റെ ഏറെ മികവാർന്ന പ്രകടനത്താൽ വളരെയേറെ ആരാധകരെ സൃഷ്ട്ടിച്ച ഇർഫാൻ പക്ഷേ കരിയറിൽ പ്രതീക്ഷിച്ച പോലൊരു മിന്നും തുടർച്ച നേടുവാൻ കഴിയാതെ പതിയെ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി. ഒപ്പം താരം ഐപിഎല്ലിലടക്കം പ്ലേയിംഗ് ഇലവനിൽ നിന്ന് പോലും പുറത്താക്കുന്ന അവസ്ഥയെത്തി. കഴിഞ്ഞ ദിവസം ഇർഫാന്‍റെ മകൻ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വളരെയേറെ ചർച്ചയായിരുന്നു.
മകൻ ഇമ്രാൻ പത്താൻ ട്വീറ്റ് ചെയ്ത ഒരു പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. മകൻ പത്താനും ഒപ്പം ഭാര്യക്കുമൊപ്പമുള്ള ഒരു ചിത്രമാണ് ഇന്നലെ പോസ്റ്റ് ചെയ്തത്. കുടുംബ ചിത്രത്തിൽ അമ്മയുടെ മുഖം മറച്ചുവെച്ച രീതിയിലാണ് കാണപ്പെട്ടത്. പത്താന്റെ ഭാര്യ സഫ ബേയ്ഗിന്റെ മുഖം വിക്രതരൂപത്തിലാക്കി പോസ്റ്റ് ചെയ്തു എന്നാണ് സോഷ്യൽ മീഡിയ വിമർശനം.
ഏറെ വിവാദമായ സംഭവത്തിൽ തന്റെ പ്രതികരണവുമായി രംഗത്ത് വരുകയാണ് ഇർഫാൻ പത്താൻ.”മകന്റെ അക്കൗണ്ട് വഴി ഭാര്യ തന്നെയാണ് അവളുടെ ചിത്രം മറച്ചുവെച്ച വിധം പോസ്റ്റ് ചെയ്‍തത്.പല കോണുകളിൽ നിന്നായി വിമർശനങ്ങൾ ഉയർന്നപ്പോൾ ഞാൻ അതെ ചിത്രം എന്റെ അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. അത്രേ ഉള്ളൂ.അവൾ അവളുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. ഞാൻ അവളുടെ ഭർത്താവ് മാത്രമാണ്. അല്ലാതെ അവൾ എന്റെ യജമാനനല്ല”പത്താൻ അവളുടെ ജീവിതം അവളുടെ താല്പര്യം എന്ന ഹാഷ്ടഗോടെ കുറിച്ചിട്ടു.
അതേസമയം പത്താന്റെ പോസ്റ്റിനും ഒപ്പം ഭാര്യയുടെ അഭിപ്രായത്തിനും വളരെ ഏറെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയായിലടക്കം ലഭിക്കുന്നത്.തന്റെ പ്രിയ സഹോദരൻ യൂസഫ് പത്താനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമാണ് താരമിപ്പോൾ.താരം സോഷ്യൽ മീഡിയയിലടക്കം വളരെ സജീവമാണ്.