എല്ലാ പന്തും അടിച്ച് കളിക്കുവാനാണോ അവന്റെ പ്ലാൻ :മുന്നറിയിപ്പുമായി കപിൽ ദേവ്

വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്കായി ആവേശത്തോടെയാണ് ക്രിക്കറ്റ്‌ ആരാധകരെല്ലാം കാത്തിരിപ്പ് തുടരുന്നത്. തുല്യ ശക്തികളുടെ പോരാട്ടം തീപാറുമെന്നാണ് ആരാധകരുടെ എല്ലാം പ്രതീക്ഷ. വിദേശത്ത് ടെസ്റ്റ്‌ പരമ്പരകൾ നേടുകയെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ലക്ഷ്യം പൂർത്തിയാക്കുവാൻ ടീം ഇന്ത്യക്ക് കഴിയുമോയെന്നാണ് മിക്ക ആരാധകരുമിപ്പോൾ ഉറ്റുനോക്കുന്നത്. കിവീസ് എതിരായ അടുത്ത ജൂൺ 18 ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ആരാകും വിജയിയെന്ന ആകാംക്ഷയും ഒപ്പം ചർച്ചകളും ക്രിക്കറ്റ്‌ ലോകത്ത്‌ വളരെ സജീവമാണ്.

ഇംഗ്ലണ്ട് പര്യടനത്തിനായി ടീം ഇന്ത്യൻ ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ് ബിസിസിഐ നൽകുന്ന സൂചന. വരുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ബാറ്റിംഗ് പ്രതീക്ഷയാണ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത്.ടീം ഇന്ത്യക്കൊപ്പം ബാറ്റിംഗിലും കീപ്പിങ്ങിലും തിളങ്ങുവാൻ കഴിയും എന്നാണ് റിഷാബ് പന്തിന്റെയും പ്രതീക്ഷ. താരം ഇപ്പോൾ ഇന്ത്യൻ സംഘത്തിനൊപ്പം മുംബൈയിൽ ക്വാറന്റൈനിലാണ്.

എന്നാൽ റിഷാബ് പന്തിന് നിർണായക പരമ്പരക്ക് മുന്നോടിയായി മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ നായകനുമായ കപിൽ ദേവ്. ഇംഗ്ലണ്ടിലെ വളരെ വ്യത്യസ്ത ബാറ്റിംഗ് സാഹചര്യത്തിൽ റിഷാബ് ഏറെ ജാഗ്രത കാണിക്കണമെന്നാണ് കപിൽ ദേവ് അഭിപ്രായം.”വളരെയേറെ പക്വത കരിയറിൽ സ്വന്തമാക്കിയ താരമാണ് പന്ത്.അവനിപ്പോൾ ഷോട്ടുകൾ എല്ലാം കളിക്കുവാനായി ഏറെ സമയം കിട്ടുന്നത് പോലെ കളി കാണുന്ന എല്ലാവർക്കും അനുഭവപെടുന്നുണ്ട്. അവനിപ്പോൾ ഏതൊരു ഫോർമാറ്റിലും കൃത്യതയോടെ എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയും.പക്ഷേ എല്ലാ പന്തും സിക്സ് പായിക്കാനോ വമ്പൻ ഷോട്ട് കളിക്കണോ അവൻ ശ്രമിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഓരോ പന്തിലും റിഷാബ് ജാഗ്രതയോടെ കളിക്കണം “കപിൽദേവ് തന്റെ അഭിപ്രായം വിശദമാക്കി.