ഫൈനലിൽ ചതിച്ചത് ബാറ്റർമാരാണ്. ലോകകപ്പ് ഫൈനൽ പരാജയത്തെപ്പറ്റി ഷമി പറയുന്നു

cwc 2023 muhammed shmai and bumrah

ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ പരാജയം ഇന്ത്യയെ വലിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായ ഒരു പരാജയം തന്നെയായിരുന്നു ഫൈനലിൽ ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പൂർണമായും തകരുകയുണ്ടായി. തങ്ങളുടെ ഇന്നിംഗ്സിൽ കേവലം 240 മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിംഗിൽ അനായാസം വിജയം കണ്ടെത്താൻ ഓസ്ട്രേലിയക്കും സാധിച്ചു. മത്സരത്തിലെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പേസർ മുഹമ്മദ് ഷാമി. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടവിധത്തിൽ റൺസ് കണ്ടെത്താൻ സാധിക്കാതിരുന്നതാണ് പരാജയ കാരണമായി മാറിയത് എന്ന് മുഹമ്മദ് ഷാമി പറയുന്നു.

241 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് ഷാമിയായിരുന്നു. 7 റൺസ് നേടിയ ഡേവിഡ് വാർണറെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഷാമിക്ക് സാധിച്ചു. പിന്നീട് ബുമ്ര 2 വിക്കറ്റുകൾ കൂടി സ്വന്തമാക്കി മത്സരം ഇന്ത്യയുടെ പരിധിയിലേക്ക് കൊണ്ടുവന്നു. ശേഷം ട്രാവസ് ഹെഡിന്റെ ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയത്തിന് നെടുംതൂണായത്.

മത്സരത്തിൽ ഹെഡ് 120 പന്തുകളിൽ 137 റൺസ് സ്വന്തമാക്കിയിരുന്നു. ഒരുപക്ഷേ തങ്ങൾക്ക് 300 റൺസ് മത്സരത്തിൽ നേടാൻ സാധിച്ചിരുന്നുവെങ്കിൽ അനായാസം വിജയം കണ്ടെത്താമായിരുന്നു എന്നാണ് മുഹമ്മദ് ഷാമി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും ഈ സമയത്ത് താൻ ആരെയും കുറ്റം പറയാൻ ശ്രമിക്കുന്നില്ല എന്നും ഷാമി പറഞ്ഞു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“മത്സരത്തിൽ ഞങ്ങൾക്ക് ആവശ്യമായത്ര റൺസ് ഇല്ലായിരുന്നു. ഒരുപക്ഷേ 300 റൺസ് ഞങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അനായാസം ഞങ്ങൾക്ക് അത് പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു. എന്നിരുന്നാലും ഇത് ആരെയും എന്തിനെയും കുറ്റം പറയാനുള്ള സമയമാണ് എന്ന് ഞാൻ കരുതുന്നില്ല. ടീം എന്ന നിലയിൽ ഞങ്ങൾ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്നതിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ഒരു യൂണിറ്റായി പ്രവർത്തിക്കുക എന്നതാണ് നിർണായകമായ കാര്യം എന്നിരുന്നാലും ഒരു കാര്യം പറയാതിരിക്കാൻ സാധിക്കില്ല. മത്സരത്തിൽ ഞങ്ങൾക്ക് ആവശ്യമായ റൺസ് ഉണ്ടായിരുന്നില്ല.”- മുഹമ്മദ് ഷാമി പറയുന്നു.

ടൂർണ്ണമെന്റിലൂടനീളം വളരെ മികച്ച ബോളിഗ് പ്രകടനങ്ങളായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവെച്ചത്. 2023 ഏകദിന ലോകകപ്പിലെ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമായി മുഹമ്മദ് ഷാമി മാറുകയുണ്ടായി. 7 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് ഷാമി ഈ ടൂർണമെന്റിൽ നേടിയത്. ടൂർണമെന്റിലെ ആദ്യ 4 മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ ഷാമിക്ക് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് 4 മത്സരങ്ങൾ പുറത്തിരുന്ന ശേഷമാണ് ഷാമി ടീമിലേക്ക് തിരികെയെത്തിയത്. ശേഷം വളരെ മികവാർന്ന പ്രകടനങ്ങളാണ് ഈ വലംകൈയൻ ബോളർ കാഴ്ചവച്ചത്.

Scroll to Top