അവര്‍ അടിച്ചെങ്കില്‍ തിരിച്ചടിക്കാനും അറിയാം ! മത്സര ശേഷം ശിഖാര്‍ ധവാന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം 49.4 ഓവറില്‍ ഇന്ത്യ മറികടന്നു. ആക്ഷര്‍ പട്ടേലിന്‍റെ വെടിക്കെട്ട് അര്‍ദ്ധസെഞ്ചുറിയാണ് അവസാന നിമിഷം ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇത് വിന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം വിജയമാണിത്. ഇത്തവണ പരമ്പര വിജയത്തിലേക്ക് നയിച്ചപ്പോള്‍ ക്യാപ്റ്റന്‍ റോളില്‍ ശിഖാര്‍ ധവാനായിരുന്നു.

നല്ല ടീം പെര്‍ഫോമന്‍സായിരുന്നു എന്ന് വിശേഷിപ്പിച്ച ശിഖാര്‍ ധവാന്‍, ഒരു ഘടത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടില്ലാ എന്ന് പറഞ്ഞു. പേരെടുത്ത് പറഞ്ഞാണ് ശിഖാര്‍ ധവാന്‍ എല്ലാവരെയും അഭിനന്ദിച്ചത്.” അയ്യര്‍,സഞ്ജു, അക്‌സർ എല്ലാവരും അതിശയിപ്പിച്ചു, ആവേശ് പോലും തന്റെ അരങ്ങേറ്റ മത്സരത്തിൽ പ്രധാനപ്പെട്ട 11 റൺസ് നേടി. ” ഈ സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യ ജയിച്ചതിന് ഐപിഎല്ലിനാണ് ധവാന്‍ നന്ദി പറഞ്ഞത്.

343159

”അവർക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഹോപ്പും പൂരനും നന്നായി ബാറ്റ് ചെയ്തു. അവർക്കത് ചെയ്യാൻ കഴിയുമെങ്കില്‍, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അല്പം പതുക്കെയാണ് തുടങ്ങിയത്. ശുഭ്മാൻ നന്നായി ബാറ്റ് ചെയ്തു. അയ്യർ-സാംസൺ കൂട്ടുകെട്ട് വലിയ മാറ്റമുണ്ടാക്കി. ഒരു റൺ ഔട്ട് ഉണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങൾ സംഭവിക്കുന്നതാണ്. അവര്‍ പഠിക്കുകയാണ് ” ധവാന്‍ മത്സര ശേഷം പറഞ്ഞു.

343147

നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഷായി ഹോപ്പിനെ അഭിനന്ദിക്കാനും ധവാന്‍ മറന്നില്ലാ. ശിഖാര്‍ ധവാനും തന്‍റെ നൂറാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയട്ടുണ്ട്‌.