ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് .ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് നയിക്കുന്ന ടീം ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഈ സീസൺ ഐപിൽ ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും വിരമിക്കുമെന്നാണ് സൂചനകൾ .
ധോണി കളി മതിയാക്കുന്നതോടെ ആരാകും ചെന്നൈയെ നയിക്കുക എന്ന ചോദ്യം കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. സുരേഷ് റെയ്ന ജഡേജ എന്നിവരുടെ പേരുകൾ പലരും ചെന്നൈ ടീമിന്റെ ഭാവി നായകരായി പറയുന്ന പേരുകളാണ് .
എന്നാൽ ധോണിയുടെ പിൻഗാമിയായി ചെന്നൈ ടീമിന് മറ്റൊരു നായകനെ നിര്‍ദ്ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ പ്രഗ്യാന്‍ ഓജ. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഭാഗമല്ലാതെ കിവീസ് താരത്തെയാണ് ഓജ നിർദ്ദേശിക്കുന്നത് .മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ അഭിപ്രായ പ്രകാരം ചെന്നൈയുടെ അടുത്ത നായകന്‍ കെയ്ൻ വില്യംസൺ ആകണമെന്നാണ് .
ഇപ്പോൾ ഐപിഎല്ലിൽ താരം സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് കൂടാതെ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് വില്യംസൺ .
“ധോണിയുടെ പകരക്കാരനായി പലരും രവീന്ദ്ര ജഡേജയുടേയും സുരേഷ് റെയ്‌നയുടേയുമെല്ലാം പേരുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. എന്നാല്‍ ന്യൂസിലാന്‍ഡ് നായകനാണ് അതിന് പറ്റിയ ആളെന്നാണ് എന്റെ അഭിപ്രായം . ഈ സീസണോടെ ധോണി ഐപിൽ കരിയറിനോട് ഗുഡ് ബൈ പറയും എന്നാണ് ഇപ്പോൾ മിക്കവരുടേയും വിലയിരുത്തുന്നത്. ചിലര്‍ മാത്രമാണ് ഇനിയൊരു സീസണ്‍ കൂടെ ധോണി ചെന്നൈക്കായി ധോണി കളിക്കുമെന്ന് വിശ്വസിക്കുന്നത്.അതിനാൽ ജഡേജ ഉപനായകനായി വില്യംസൺ ടീമിന്റെ ക്യാപ്റ്റൻ റോളിലേക്ക് എത്തണം .
ഹൈദരാബാദില്‍ അവനെ ഇപ്പോൾ വേണ്ട വിധം അവർ ഉപയോഗിക്കുന്നില്ല. അടുത്ത വര്‍ഷം മെഗാ താരലേലമാണ് ധോണി കളിക്കുന്നുണ്ടെങ്കില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ അദ്ദേഹം കളിക്കുന്നില്ലെങ്കില്‍ കെയ്ന്‍ വില്യംസണെ നായകനായി ചെന്നൈ ടീമിനെ കൊണ്ടുവരണം “ഓജ തന്റെ അഭിപ്രായം വിശദമാക്കി .