2007 ടി20 ലോകകപ്പ് ജേതാക്കളായ ടീമിന്റെയും 2011 ലോകകപ്പ് നേടിയ ടീമിന്റെയും ഭാഗമാകാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. 2007 ലെ ടി20 ലോകകപ്പിന്റെ ഫൈനലിൽ തന്റെ ടീമിനെ വിജയിപ്പിച്ച പാക്കിസ്ഥാനെതിരായ ഫൈൻ ലെഗിലെ ക്യാച്ചാണ് ശ്രീശാന്തിനെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിൽ അനശ്വരനാക്കിയത്. സ്‌പോട്ട് ഫിക്സിംഗ് ആരോപണത്തെ തുടർന്ന് 39 കാരനായ താരം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഇപ്പോഴിതാ രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. 2015, 2019, 2021 ലോകകപ്പുകളില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കിരീടമുയര്‍ത്തുമായിരുന്നു എന്നാണ് ശ്രീശാന്ത് പറയുന്നത്. കിക്ചാറ്റിന്റെ ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്ത് സംസാരിച്ചത്. ”ഞാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ 2015, 2019, 2021 ലോകകപ്പുകള്‍ ഇന്ത്യ ഉയര്‍ത്തിയേനെ. താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ സഞ്ജു സാംസണും സച്ചിന്‍ ബേബിയും നന്നായാണ് മുന്നോട്ട പോകുന്നത്. 2011 ലോകകപ്പ് സച്ചിന് വേണ്ടി നേടിയതായിരുന്നു.” ശ്രീശാന്ത് പറഞ്ഞു.
ജീവൻ അപകടപ്പെടുത്തുന്ന പരിക്കുകൾ കാരണം തനിക്ക് വീണ്ടും കളിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്ത കറുത്ത ദിനങ്ങളെക്കുറിച്ചും ശ്രീശാന്ത് ചർച്ച ചെയ്തു. തന്റെ യാത്രയിലുടനീളം, കേരളത്തിലെ മാതൃകകളുടെ അഭാവത്തെക്കുറിച്ചും നിരവധി മാർഗങ്ങളിലൂടെയുള്ള മാർഗനിർദേശത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള തന്റെ ചിന്തകളും അദ്ദേഹം പ്രസ്താവിച്ചു.
2011 നു ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടാനായി സാധിച്ചട്ടില്ലാ. 2015 ല്‍ ധോണിയുടെ കീഴിലും 2019 ല്‍ വീരാട് കോഹ്ലിയുടെ കീഴിലും ഇറങ്ങിയ ഇന്ത്യ സെമിഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.