അവനെപ്പോലൊരു ബോളര്‍ എല്ലാ ടീമിലും ഉണ്ടായിരുന്നെങ്കില്‍…. ഇര്‍ഫാന്‍ പത്താന്‍ പറയുന്നു.

1621129618 irfan pathan pti 1200

ജസ്പ്രീത് ബുംറയെ പോലൊരു ബൗളർ എല്ലാ ടീമുകൾക്കും ഉണ്ടെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് വളരുമെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ ഈ വാദം.

റെഡ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിൽ നിന്നായി 12 വിക്കറ്റുകളാണ് ഈ ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷവും റെഡ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബുംറ, ബൗളിംഗിന്റെ മികച്ച അംബാസഡറാണ് എന്ന് പത്താന്‍ അഭിപ്രായപ്പെട്ടു. എല്ലാ രാജ്യങ്ങൾക്കും ബുംറയെപ്പോലെ ഒരു ബൗളർ ഉണ്ടെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് വളരുമെന്ന് മുൻ ഓൾറൗണ്ടർ അവകാശപ്പെട്ടു.

GC Ct4IXcAIjYK3

”ശസ്ത്രക്രിയയ്ക്ക് ശേഷവും നിങ്ങൾ റെഡ്-ബോൾ ക്രിക്കറ്റിന് മുൻഗണന നൽകുകയാണെങ്കിൽ, ബൗളിംഗിൽ അദ്ദേഹത്തെക്കാൾ വലിയ ബ്രാൻഡ് അംബാസഡറെ നിങ്ങൾക്ക് ലഭിക്കില്ല. ജസ്പ്രീത് ബുംറയെ പോലെയുള്ള ഒരു ബൗളറെ എല്ലാ രാജ്യങ്ങൾക്കും ലഭിച്ചാൽ, ടെസ്റ്റ് ക്രിക്കറ്റ് തഴച്ചുവളരും ”

സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കുമ്പോൾ, ബുംറയുടെ മനോഭാവത്തെ പത്താൻ പ്രശംസിച്ചു, പ്രത്യേകിച്ച് മുതുകിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം. ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല ലോക ക്രിക്കറ്റിനും പ്രചോദനമാണ് ഇന്ത്യൻ പേസർ എന്ന് മുൻ ഓൾറൗണ്ടർ പറഞ്ഞു.

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.

“ജസ്പ്രീത് ബുംറയുടെ മനോഭാവത്തെ ഞാൻ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് മുതുകിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം പന്തെറിയുന്ന രീതി. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിനും പ്രചോദനമാണ്,” പത്താൻ പറഞ്ഞു നിര്‍ത്തി.

Scroll to Top