പുതുക്കിയ ടെസ്റ്റ് റാങ്കിങ് പട്ടിക പുറത്തുവിട്ട് ഐസിസി .റാങ്കിങ് പ്രകാരം ഇന്ത്യന്‍ നായകന് വിരാട് കോലി നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ വലിയ നേട്ടം കൊയ്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയും ഉപനായകൻ രഹാനെയും . ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രഹാനെക്കും പൂജാരക്കും റാങ്കിങ്ങിലും തുണയായത് .
ബാറ്റ്സ്മാന്മാരുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാൻ പൂജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രഹാനെ ഒരു സ്ഥാനം ഉയര്‍ന്ന് എട്ടാം റാങ്കിലെത്തി . ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് തന്നെയാണ് റാങ്കിംഗില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 919 റേറ്റിംഗ് പോയന്റുള്ള വില്യംസണ് പിന്നിലായി 891 റേറ്റിംഗ് പോയന്റുമായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ സ്മിത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു .
ബാറ്റിംഗ് റാങ്കിങ് പരിശോധിച്ചാൽ 878 പോയന്റുള്ള ഓസീസിന്റെ തന്നെ മാര്‍നസ് ലാബുഷെയ്ന് മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള കോലിക്ക് 862 റേറ്റിംഗ് പോയന്റാണുള്ളത്. ഇംഗ്ലണ്ട് നായകന് ജോ റൂട്ട് അഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന് നായകന് ബാബര്‍ അസം ഏഴാം സ്ഥാനത്ത് തുടരുന്നു .
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യൻ ഓഫ് സ്പിന്നർ അശ്വിന് ഏഴാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര എട്ടാം സ്ഥാനത്തും തുടരുന്നു. ഓസീസിന്റെ പാറ്റ് കമിന്‍സ് തന്നെയാണ് ഒന്നാമത്. ഇഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡിന്റെ ഇടം കയ്യൻ പേസർ നീല്‍ വാഗ്നര്‍ മൂന്നാം സ്ഥാനത്തും നിൽക്കുന്നു .