വിൻഡീസ് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് : ഷാക്കിബ് ടെസ്റ്റ് ടീമിലും ഇടംനേടി

വീന്‍ഡീസിനെതിരെ  അടുത്ത മാസം   ആരംഭിക്കുവാൻ  പോകുന്ന  ടെസ്റ്റ് പരമ്പരക്കുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ്  സ്‌ക്വാഡിനെ  പ്രഖ്യാപിച്ചു. 18 അംഗ  ബംഗ്ലാദേശ് സംഘത്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ഇടം കണ്ടെത്തി .  രണ്ട് ടെസ്റ്റ് മത്സരങ്ങള്‍  അടങ്ങുന്നതാണ് പരമ്പര.

നേരത്തെ വിൻഡീസ് എതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ഫീൽഡിങ്ങിനിടയിൽ   പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന്‍ ടെസ്റ്റ്  പരമ്പരയില കളിക്കുവാൻ  ഉണ്ടാകുമോ എന്ന കാര്യത്തിൽ   ഉറപ്പില്ലായിരുന്നു .
താരത്തിന്റെ  പരിക്ക് ഗുരുതരമാണോ എന്ന്  സംശയമുണ്ടായിരുന്നുവെങ്കിലും  പിന്നീട് നടത്തിയ  സ്കാനില്‍ വലിയ പ്രശ്നമില്ലാത്തത് ബംഗ്ലാദേശിന് ആശ്വാസമായി. ഇതോടെ താരത്തെയും പരമ്പരക്കുള്ള  സ്‌ക്വാഡിൽ ഉൾപെടുത്താൻ  ടീം മാനേജ്‌മന്റ് തീരുമാനിക്കുകയായിരുന്നു .

പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം  ഫെബ്രുവരി മൂന്നിന് ചിറ്റഗോങ്ങിൽ  ആരംഭിക്കും. രണ്ടാം ക്രിക്കറ്റ്  ടെസ്റ്റ് ധാക്കയില്‍ ഫെബ്രുവരി 11ന് ആരംഭിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം  ബംഗ്ലാദേശിന്റെ നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ബംഗ്ലാദേശ്  സ്‌ക്വാഡ് : Mominul Haque (c), Tamim Iqbal, Shakib Al Hasan, Najmul Hossain, Mushfiqur Rahim, Mohammed Mithun, Liton Das, Yasir Ali, Saif Hassan, Mustafizur Rahman, Mehidy Hasan Miraz, Taijul Islam, Shadman Islam, Nayeem Hasan, Taskin Ahmed, Abu Zayed, Ebadat Hossain, Hasan Mahmud