ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ റിഷഭ് പന്തും, ഓപ്പണര്‍ രോഹിത് ശര്‍മ്മയും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തി. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ റിഷഭ് പന്ത്, ഇംഗ്ലണ്ടിനെ ഇന്നിംഗ്സ് പരാജയത്തിലേക്ക് തള്ളിവിട്ടതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അതേ സമയം രോഹിത് ശര്‍മ്മയാകട്ടെ പരമ്പരയില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവച്ചു. 747 പോയിന്‍റുമായി ഇരുവരും ഏഴാമതാണ്.
നാലാം ടെസ്റ്റിലെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ വാഷിങ്ങ്ടണ്‍ സുന്ദറും ബാറ്റിംഗ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. 39 സ്ഥാനം മെച്ചപ്പെടുത്തി 62ാം റാങ്കിങ്ങില്‍ ഈ ഓള്‍റൗണ്ടര്‍ എത്തി. പരമ്പരയില്‍ മോശം പ്രകടനം കാഴ്ച്ചവച്ച ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും, പൂജാരക്കും റാങ്കിങ്ങ് പോയിന്‍റ് നഷ്ടമായി. 814 റേറ്റിങ്ങ് പോയിന്‍റുമായി വീരാട് കോഹ്ലി അഞ്ചാമതാണ്. 2017 നവംമ്പറിനു ശേഷമുള്ള ഏറ്റവും കുറവ് പോയിന്‍റാണ്. അതേ സമയം ഇന്ത്യയുടെ പുതിയ വന്‍മതിലായ ചേത്വേശര്‍ പൂജാരയും 2016 സെപ്തംമ്പറിനു ശേഷം 700നു താഴേ റേറ്റിങ്ങ് പോയിന്‍റിലേക്ക് വീണു.
പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ബോളിംഗ് റാങ്കിങ്ങ് മെച്ചപ്പെടുത്തി. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രവിചന്ദ്ര അശ്വിന്‍ രണ്ടാം റാങ്കിങ്ങില്‍ എത്തി. 9 വിക്കറ്റെടുത്ത ആക്ഷര്‍ പട്ടേല്‍ 8 സ്ഥാനങ്ങള്‍ ഉയര്‍ന്നു 30 ലെത്തി. 908 റേറ്റിങ്ങ് പോയിന്‍റുമായി ഓസ്ട്രേലിയുടെ പാറ്റ് കുമ്മിന്‍സാണ് ഒന്നാമത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും അശ്വിന്‍ നേട്ടമുണ്ടാക്കി. 353 പോയിന്‍റുമായി അശ്വിന്‍ നാലമതാണ്.
ടീം റാങ്കിങ്ങില്‍ 120 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാമത്. 118 പോയിന്‍റുമായി ന്യൂസിലന്‍റ് രണ്ടാമത്. ഇരു രാജ്യങ്ങളും തമ്മിലാണ് പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മത്സരം നടക്കുന്നത്.