ICC Ranking : ജസ്പ്രീത് ബുംറയെ താഴെയിറക്കി. സഹതാരം ഒന്നാമത്.

ash vs england

ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തി. സഹതാരം ജസ്പ്രീത് ബുംറയെ പിന്തള്ളിയാണ് അശ്വിന്‍ ഒന്നാമത് എത്തിയത്. ഇംഗ്ലണ്ടിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനമാണ് അശ്വിനെ ഒന്നാമത് എത്തിച്ചത്.

അഞ്ച് മത്സരങ്ങളില്‍ നിന്നായി 26 വിക്കറ്റാണ് അശ്വിന്‍ പിഴുതത്. ഓസ്ട്രേലിയന്‍ താരം ഹേസല്‍വുഡുമൊത്ത് രണ്ടാം സ്ഥാനത്താണ് ജസ്പ്രീത് ബുംറയുള്ളത്. 4 മത്സരങ്ങളിലായി 19 വിക്കറ്റാണ് ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്.

ashwin and rohit sharma

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ജഡേജ ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ 4 മത്സരങ്ങളില്‍ 19 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് 15 സ്ഥാനങ്ങള്‍ മുന്നേറി 19ാമത് എത്തി.

ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി ആറാമത് എത്തി. സഹ ഓപ്പണര്‍ ജയ്സ്വാള്‍ 2 സ്ഥാനം മുന്നേറി എട്ടാമതായി. ശുഭ്മാന്‍ ഗില്‍ 11 സ്ഥാനം മുന്നേറി 20ാമതായി. കെയിന്‍ വില്യംസണാണ് ഒന്നാം റാങ്ക് ബാറ്റര്‍.

Read Also -  ഏത് പിച്ചിലും ബാറ്റർമാരെ കബളിപ്പിക്കാൻ അവന് സാധിക്കും. ഇന്ത്യയുടെ അത്ഭുത ബോളറെ പറ്റി ബാസിത് അലി.
Scroll to Top