പാക്കിസ്ഥാനെ തോല്‍പ്പിച്ച് വനിതാ ലോകകപ്പിനു ഇന്ത്യ തുടക്കമിട്ടു. അര്‍ധസെഞ്ചുറിയുമായി ജെമീമ. വെടിക്കെട്ടുമായി റിച്ചാ

ഐസിസി വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം. ചിരവൈരികളായ പാക്കിസ്ഥാനെ 7 വിക്കറ്റിനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടക്കമിട്ടത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഇന്ത്യ മറികടന്നു. അവസാന നിമിഷം റിച്ചാ ഘോഷിന്‍റെ വെടിക്കെട്ടും ജെമീമയുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഫെബ്രുവരി 15 ന് വിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Fox034xWcAYnxJX

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ യാസ്തിക ഭാട്ടിയയെ നഷ്ടമായി. ഷവാലി വര്‍മ്മ (25 പന്തില്‍ 33) നന്നായി തുടങ്ങിയെങ്കിലും പുറത്തായി. ഹര്‍മ്മന്‍ പ്രീത് 12 പന്തില്‍ 16 റണ്ണുമായി പുറത്തായി.

പാക്കിസ്ഥാന്‍ ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞതോടെ അവസാന 4 ഓവറില്‍ 41 റണ്‍സ് വേണമായിരുന്നു. ക്രീസില്‍ ജെമീമ റോഡ്രിഗസും റിച്ചാ ഘോഷും

17ാം ഓവറില്‍ 13 റണ്‍സ് പിറന്നപ്പോള്‍ 18ാം ഓവറില്‍ റിച്ചാ ഘോഷിന്‍റെ ഹാട്രിക്ക് ഫോറടക്കം 14 റണ്‍സ് പിറന്നു. 15 റണ്‍സ് 19ാം ഓവറില്‍ പിറന്നപ്പോള്‍ അവസാന പന്തില്‍ ഫോറടിച്ച് ജെമീമ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജെമീമ 38 പന്തില്‍ 8 ഫോര്‍ സഹിതം 53 റണ്‍സ് നേടി. 20 പന്തില്‍ 5 ഫോറുമായി 31 റണ്‍സാണ് റിച്ചാ ഘോഷ് നേടിയത്.

FoxZai aEAIARHE

നേരത്തെ തുടക്കത്തില്‍ നിശ്‌ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയിട്ടും ടീം ഇന്ത്യക്ക് മുതലാക്കാനായില്ല. ക്യാപ്റ്റന്‍ ബിസ്‌മ മറൂഫിന്‍റെ അര്‍ധസെഞ്ചുറിയും ആയിഷ നസീമിന്‍റെ വെടിക്കെട്ടും പാകിസ്ഥാന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് സമ്മാനിക്കുകയായിരുന്നു. ബിസ്‌മ 55 പന്തില്‍ 68* ഉം, ആയിഷ 25 പന്തില്‍ 43* ഉം റണ്‍സെടുത്തു. ഇന്ത്യക്കായി രാധാ യാദവ് രണ്ടും ദീപ്‌തി ശര്‍മ്മയും പൂജ വസ്‌ത്രക്കറും ഓരോ വിക്കറ്റും നേടി.

Previous articleഅന്ന് എന്നോട് മെസ്സി പറഞ്ഞത് അതാണ്”; എംബാപ്പയെ കളിയാക്കിയതിനെ കുറിച്ച് എമിലിയാനോ മാർട്ടിനസ്.
Next articleരണ്ടാം ടെസ്റ്റില്‍ നിന്നും ഇന്ത്യന്‍ പേസറെ ഒഴിവാക്കി. രഞ്ജി ട്രോഫിയില്‍ കിരീടം നേടണം എന്നാവശ്യം