കമന്‍റേറ്ററില്‍ നിന്നും ❛പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്❜ ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്.

2022 ഐസിസി ടി20 ലോകകപ്പ് ഇംഗ്ലണ്ടിനു സ്വന്തം. ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ ബെന്‍ സ്റ്റോക്ക്സിന്‍റെ അര്‍ദ്ധസെഞ്ചുറി കരുത്തില്‍ വിജയം കണ്ടെത്തി.

ടൂര്‍ണമെന്‍റിലെ താരമായി ഇംഗ്ലണ്ട് ബൗളര്‍ സാം കരനെയാണ് തിരഞ്ഞെടുത്തത്. ടൂര്‍ണമെന്‍റില്‍ 6 മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് താരം വീഴ്ത്തിയത്. 11.38 ആവറേജില്‍ 6.52 എക്കോണമിയിലാണ് ഇംഗ്ലണ്ട് താരം പന്തെറിഞ്ഞത്. ഇതാദ്യമായാണ് ഒരു സ്പെഷ്യലിസ്റ്റ് ബൗളര്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് സ്വന്തമാക്കുന്നത്.

349240

ഫൈനല്‍ പോരാട്ടത്തിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സാം കരനെയായിരുന്നു. മത്സരത്തില്‍ 4 ഓവറില്‍ 12 റണ്‍സ് വഴങ്ങി മാത്രം 3 വിക്കറ്റാണ് ഇംഗ്ലണ്ട് താരം നേടിയത്. 2021 ടി20 ലോകകപ്പില്‍ സാം കരന്‍ ഭാഗമായിരുന്നില്ലാ. താരം അന്ന് ടിവി കമന്‍ററിയുടെ ഭാഗമായിരുന്നു.

FhcUwj4agAAYax
Previous articleപാക്കിസ്ഥാന്‍ പേസാക്രമണം ചെറുത്ത് നിന്നു. മെല്‍ബണില്‍ കിരീടം ഉയര്‍ത്തി ഇംഗ്ലണ്ട്‌.
Next articleആ അവാർഡിന് അർഹൻ ഞാനല്ല, സ്റ്റോക്സാണ്, തുറന്നു പറഞ്ഞ് സാം കറൺ