റാങ്കിങ്ങിൽ കുതിച്ച് ശ്രേയസ് അയ്യർ :കിതച്ച് രോഹിത്തും കോഹ്ലിയും

ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ താരങ്ങളും നായകനായ രോഹിത് ശർമ്മയും കയ്യടികൾ നേടിയിരുന്നു. തന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിനെ തുടർച്ചയായ പരമ്പര ജയങ്ങളിലേക്ക് നയിക്കുന്ന രോഹിത് ശർമ്മക്ക് പക്ഷേ ഇന്ന് പുറത്തുവന്ന ഐസിസി ടി :20 ബാറ്റ്‌സ്മാൻമാരുടെ റാങ്കിങ്ങിൽ കനത്ത തിരിച്ചടി.പുത്തൻ റാങ്കിങ്കിൽ രണ്ട് സ്ഥാനങ്ങൾ നഷ്ടമായ രോഹിത് ശർമ്മ ഇപ്പോൾ പതിമൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് സ്റ്റാർ ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യരാണ്. ടി :20 പരമ്പരയിലൂടനീളം തിളങ്ങിയ താരം . 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പതിനെട്ടാം സ്ഥാനത്തേക്ക് എത്തിയത്.

ടി :20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറികൾ നേടിയ ശ്രേയസ് അയ്യർ തന്റെ മികച്ച പ്രകടത്തിലൂടെ മാൻ ഓഫ് ദി സീരിസ് പുരസ്‌കാരവും സ്വന്തം പേരിൽ നേടിയിരുന്നു. ഇതിന് ശേഷമാണ് ടി :20 റാങ്കിങ്ങിലും താരത്തിന്റെ കുതിപ്പ്. ടി :20 പരമ്പരയിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതാണ് നായകൻ രോഹിത് ശർമക്ക് കനത്ത തിരിച്ചടി സമ്മാനിച്ചതെങ്കിൽ പരമ്പരയിൽ നിന്നും വിട്ടുനിന്ന കോഹ്ലി പതിനഞ്ചാം സ്ഥാനത്തേക്ക് വീണു. കൂടാതെ സ്റ്റാർ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുലിനും റാങ്കിങ്ങിൽ നാല് സ്ഥാനങ്ങള്‍ നഷ്ടമായി. ടി :20 ബാറ്റ്‌സ്മന്മാർ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക താരമാണ് രാഹുൽ.

ബാബര്‍ അസം മുഹമ്മദ് റിസ്‌വാന്‍ എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മലാന്‍ ഡെവണ്‍ കോണ്‍വെ എന്നിവരാണ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ആദ്യത്തെ അഞ്ചിലുള്ളത്. ബൗളർമാരുടെ ടി :20 റാങ്കിങ്ങിൽ ജസ്‌പ്രീത് ബുംറ മാത്രമാണ് ആദ്യത്തെ പത്തിലുള്ളത്.ടി :20 ക്രിക്കറ്റ് പരമ്പരയിൽ 3 സ്ഥാനങ്ങൾ മുന്നിലേക്ക് എത്തിയ ഭുവി പതിനേഴാം സ്ഥാനത്ത് എത്തി.

Previous articleസാഹ ഇക്കാര്യം മനസ്സിലാക്കണം ; ദിനേശ് കാര്‍ത്തിക്
Next articleഇവര്‍ ദുര്‍ബലര്‍. പരീക്ഷണം ആരംഭിക്കുന്നതേയുള്ളു. രോഹിത് ശര്‍മ്മക്ക് മുന്നറിയിപ്പ്