ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ വിലക്കി ഐസിസി. കാരണം ഇതാണ്.

ഐസിസി ഏകദിന ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ സസ്പെന്‍ഡ് ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയത്. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ചൂണ്ടികാട്ടിയാണ് ഐസിസിയുടെ ഈ നടപടി.

ഇന്ത്യക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ 302 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി ഏറ്റു വാങ്ങിയതിനു പിന്നാലെ സ്പോര്‍ട്ട്സ് മിനിസ്റ്റര്‍ റോഷന്‍ രണസിംഗേ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചു വിട്ടിരുന്നു. മൂന്ന് ജഡ്ജിമാർ ഉൾപ്പെടുന്ന ഇടക്കാല ബോർഡിന്റെ ചെയർമാനായി 1996 ലോകകപ്പ് ജേതാവായ അർജുന രണതുംഗയെ നിയമിച്ചു. പിന്നാലെ നവംബർ 9 ന് ശ്രീലങ്കൻ പാർലമെന്റിൽ രാജ്യത്തിന്റെ ക്രിക്കറ്റ് ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ഒരു പ്രമേയം ഐകകണ്‌ഠേന പാസാക്കി,  .

ഐസിസിയുടെ നിയമങ്ങള്‍ ലംഘിച്ചതിനാൽ ശ്രീലങ്കയുടെ അംഗത്വം വിലക്കിയതായി ഐസിസി അറിയിച്ചു.  സസ്പെൻഷന്റെ വ്യവസ്ഥകൾ യഥാസമയം ഐസിസി തീരുമാനിക്കും,  2024 ലോകകപ്പ് ഉള്‍പ്പെടെ പ്രധാന ഐസിസി ഇവന്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടമായേക്കാം.

ന്യൂസിലന്‍റിനെതിരെ കനത്ത പരാജയത്തോടെയാണ് ശ്രീലങ്ക ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. 9 മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ശ്രീലങ്കക്ക് വിജയിക്കാനായത്.