കളത്തില്‍ സ്ഥിരമായി മോശം പെരുമാറ്റം. ഹസരങ്കയെ വിലക്കി ഐസിസി

Wanindu Hasaranga

അഫ്ഗാനിസ്ഥാനെതിരെ നടന്ന ടി20 മത്സരത്തിനിടെ ഓൺ ഫീൽഡ് അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കൻ ക്യാപ്റ്റൻ ഹസരംഗയെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മത്സരത്തിനു ശേഷം നോബോൾ വിളിക്കാത്തതിന്‍റെ പേരിലായിരുന്നു അമ്പയർ ലിൻഡൻ ഹാനിബാലിനെതിരെ ഹസരംഗ മോശം പെരുമാറ്റം നടത്തിയത്.

മത്സരത്തില്‍ അഫ്ഗാനിസ്ഥാൻ 3 റൺസിന് വിജയിച്ചു. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഹസരംഗയ്ക്ക് 3 ഡീമെറിറ്റ് പോയിൻ്റുകളും മാച്ച് ഫീയുടെ 50 ശതമാനം പിഴയും വിധിച്ചു. ഇതോടെ 24 മാസത്തിനുള്ളിൽ ഹസരങ്കക്ക് അഞ്ച് ഡീമെറിറ്റ് പോയിന്‍റുകള്‍ ആയി.

ഇതോടെ 2 മത്സരങ്ങളില്‍ നിന്നും താരത്തിനു പുറത്തിരിക്കണം അഞ്ച് ഡീമെറിറ്റ് പോയിന്‍റായാല്‍ ഒരു ടെസ്റ്റോ അല്ലെങ്കില്‍ 2 ടി20യോ ഏകദിന മത്സരങ്ങളില്‍ നിന്നും വിലക്ക് എന്നാണ് ഐസിസിയുടെ നിയമം. ഇതോടെ അടുത്ത മാസം ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ നിന്ന് ഹസരംഗക്ക് കളിക്കാനാവില്ലാ.

അതേസമയം, അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനും പിഴ ലഭിച്ചു. ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ലെവൽ 1 ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. കളിക്കളത്തിൽ ബാറ്റിൻ്റെ ഗ്രിപ്പ് മാറ്റരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയട്ടും ലംഘിച്ചതിനാണ് റഹ്മനുള്ളയ്ക്ക് ശിക്ഷ വിധിച്ചത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.
Scroll to Top