റാങ്കിങ്ങില്‍ വമ്പന്‍ മുന്നേറ്റവുമായി ശുഭ്മാന്‍ ഗില്‍. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ രണ്ടാമത്.

ന്യൂസിലെന്‍റിനെതിരെയുള്ള ടി20 പരമ്പര വിജയത്തിനു പിന്നാലെ റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരങ്ങള്‍. ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിയത്. 168 സ്ഥാനങ്ങള്‍ മുന്നേറി 30ാം സ്ഥാനത്താണ് ശുഭ്മാന്‍ ഗില്‍.

സൂര്യകുമാര്‍ യാദവ് (1) വിരാട് കോഹ്‌ലി (15) കെ.എല്‍. രാഹുല്‍ (27) രോഹിത് ശര്‍മ (29) എന്നിവരാണ് ഗില്ലിന് മുമ്പിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അവസാന മത്സരത്തില്‍ 63 പന്തില്‍ നിന്നും 123 റണ്‍സാണ് താരം നേടിയത്.

7706e235 d723 4a89 a20a 1fde3f60dc14

ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും മുന്നേറ്റമുണ്ടാക്കി. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹര്‍ദ്ദിക്കായിരുന്നു. 250 റേറ്റിങ്ങ് പോയിന്‍റുമായി മുഹമദ്ദ് നബിയെ മറികടന്നു രണ്ടാമത് എത്തി. 252 റേറ്റിങ്ങുമായി ഷാക്കീബ് അല്‍ ഹസ്സനാണ് ഒന്നാമത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷദീഷ് സിങ്ങ് 8 സ്ഥാനം മുന്നേറി 13ാം സ്ഥാനത്താണ് ഉള്ളത്. റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരവും അര്‍ഷദീപാണ്. 21ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് രണ്ടാമതുള്ള ഇന്ത്യന്‍ താരം.