മുഹമ്മദ് സിറാജിന്‍റെ ഒന്നാം സ്ഥാനം നഷ്ടം. ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍.

virat kohli 2023 scaled

ഐസിസി ഏകദിന ബോളിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സിറാജിന് ഒന്നാം സ്ഥാനം നഷ്ടമായി. സൗത്ത് ആഫ്രിക്കൻ താരം കേശവ് മഹാരാജ് ആണ് പുതിയ ഒന്നാം റാങ്കു താരം. അവസാന മൂന്ന് മത്സരങ്ങളിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് കേശവ് മഹാരാജ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

അതേസമയം അവസാന ഐ മൂന്ന് മത്സരങ്ങളിൽ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് 3 റേറ്റിംഗ് പോയിന്റ് പിന്നിലായാണ് ഇരിക്കുന്നത്. ആദം സാമ്പാ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും നാല് അഞ്ച് സ്ഥാനങ്ങളിലേക്ക് മുന്നേറി. മറ്റൊരു പേസറായ മുഹമ്മദ് ഷമി പന്ത്രണ്ടാമതാണ്.

ODI Bowlers Rankings

POS PLAYER TEAM RATING
1 Keshav Maharaj SA 726
2 Mohammed Siraj IND 723
3 Adam Zampa AUS 695
4 Jasprit Bumrah IND 687
5 Kuldeep Yadav IND 682
6 Josh Hazlewood AUS 681
7 Trent Boult NZ 676
8 Rashid Khan AFG 667
9 Shaheen Afridi PAK 650
10 Mohammad Nabi AFG 648

ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരം ശുഭമാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. പാക്കിസ്ഥാൻ താരം ബാബർ അസമാണ് രണ്ടാമത്. സൗത്ത് ആഫ്രിക്കൻ താരം ഡി കോക്ക് മൂന്നാമത് ഉയർന്നപ്പോൾ നാലു അഞ്ചും സ്ഥാനങ്ങൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. വിരാട് കോഹ്ലി നാലാമതും രോഹിത് ശർമ അഞ്ചാമതുമാണ്.

ODI Batsmen Rankings

POS PLAYER TEAM RATING
1 Shubman Gill IND 832
2 Babar Azam PAK 824
3 Quinton de Kock SA 773
4 Virat Kohli IND 772
5 Rohit Sharma IND 760
6 Rassie van der Dussen SA 753
7 David Warner AUS 751
8 Harry Tector IRE 729
9 Dawid Malan ENG 729
10 Heinrich Klaasen SA 712
See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

നെതര്‍ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും കെല്‍ രാഹുലും മുന്നേറി. ഇരുവരും മത്സരത്തിൽ സെഞ്ചുറികൾ നേടിയിരുന്നു. ശ്രേയര്‍ അഞ്ചു സ്ഥാനങ്ങൾ മുന്നേറി പതിമൂന്നാമത് എത്തിയപ്പോൾ രാഹുൽ പതിനേഴാമത് എത്തി.

ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാൻ എന്നിവരാണ് തൊട്ടു പിന്നിൽ. ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി ഫൈനൽ പോരാട്ടം

ICC Odis Team Rankings

POS TEAM MATCHES POINTS RATING
1 India 52 6,290 121
2 Australia 38 4,318 114
3 South Africa 32 3,550 111
4 Pakistan 35 3,874 111
5 New Zealand 41 4,189 102
6 England 36 3,509 97
7 Sri Lanka 46 4,082 89
8 Bangladesh 43 3,772 88
9 Afghanistan 28 2,408 86
10 West Indies 38 2,582 68
Scroll to Top