പുതുക്കിയ ഐസിസി റാങ്കിങ്ങിലും തങ്ങളുടെ അജയ്യത തുടർന്ന് ഇന്ത്യൻ താരങ്ങൾ .ബാറ്സ്മാന്മാരുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി നായകൻ വിരാട് കോഹ്‌ലിയും രണ്ടാം സ്ഥാനത്ത് തുടർന്ന് ഉപനായകൻ രോഹിത് ശർമയും .
അതേസമയാണ് ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടമാണ് ബംഗ്ലാദേശ് ഓഫ് സ്പിന്നർ മെഹ്ദി ഹസ്സൻ നടത്തിയത് .
റാങ്കിങ്ങിൽ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി . കരിയറില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും റാങ്കിങ്ങിൽ വന്‍ നേട്ടമുണ്ടാക്കി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം എട്ടാം റാങ്കിലെത്തി.
എന്നാൽ ബൗളർമാരുടെ ഏകദിന റാങ്കിങ് പരിശോധിച്ചാൽ ഒരൊറ്റ ഇന്ത്യൻ താരം മാത്രമാണ് ആദ്യ പത്തിലുള്ളത് .
റാങ്കിങ്ങിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജസ്പ്രീത് ബുംറയാണത്
കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്,
അഫ്ഘാൻ സ്പിന്നർ മുജീബ് റഹ്‌മാന്‍ എന്നിവരാണ് റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ക്രിക്കറ്റിൽ നിന്ന് സമ്പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ച പാക് പേസര്‍ മുഹമ്മദ് ആമിര്‍ ഒമ്പതാം റാങ്ക് നേടി .
ഐസിസി ഏകദിന ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിക്കർ വന്ന ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഷാക്കിബ് ആയിരുന്നു മാന്‍ ഓഫ് ദ സീരീസ് പുരസ്ക്കാരം നേടിയത് . വിൻഡീസ് എതിരായ ഏകദിന പരമ്പരയിൽ താരം പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു .മുഹമ്മദ് നബി (അഫ്ഗാന്‍), ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), ഇമാദ് വസീം (പാകിസ്ഥാന്‍) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
ഐസിസി റാങ്കിങ്ങിൽ അഫ്ഘാൻ ആധിപത്യം നിലനിർത്തി ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആറാം സ്ഥാനതത്തെത്തി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, സീന്‍ വില്യംസ് എന്നിവരാണ് ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.