ദാദ വീണ്ടും ആശുപത്രിയിൽ : മുൻ താരത്തിന് വീണ്ടും നെഞ്ചുവേദന

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചു വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നേരത്തെ ഈ മാസമാദ്യം കടുത്ത നെഞ്ച് വേദനയെ തുടർന്ന് താരം സമാനമായ രീതിയിൽ ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടിരുന്നു .

നേരത്തെ ഹൃദായാഘാത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ്  കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍  ഈ മാസം  ഗാംഗുലിയെ  ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. 

  ഡോക്ടർമാരുടെ വിശദമായ പരിശോധനകൾക്ക് ശേഷം ജനുവരി ഏഴിന്  ദാദ ആശുപത്രി വിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലി തുടർന്ന് ബിസിസിഐയുടെ ചുമതലകൾ വഹിച്ച്‌  വീട്ടിൽ തന്നെ മുൻപോട്ട് പോകുകയായിരുന്നു .
വൈകാതെ  ഒരു മാസത്തിനകം അദേഹം പഴയ നിലയിലേക്ക് എത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വീട്ടിലേക്ക് മാറുമ്പോഴും പ്രത്യേക മെഡിക്കല്‍ സംഘം എല്ലാ ദിവസവും ബിസിസിഐ പ്രസിഡന്റ്റിന്റെ  ആരോഗ്യനില വിലയിരുത്തിയിരുന്നു.

ആശുപത്രിയിൽ   എത്തിയ ഗാംഗുലിയുടെ  ആരോഗ്യ നിലയിൽ ആശങ്കപ്പെടുവാൻ ഒന്നുമില്ലയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഇന്ന് ഉച്ചക്ക് ശേഷം ആശുപത്രിയിലേക്ക് 
സ്വന്തം കാറിൽ ഡ്രൈവർക്കൊപ്പം എത്തിയ ഗാംഗുലിയെ പെട്ടന്ന് തന്നെ എമർജൻസി റൂമിലേക്ക്‌ മാറ്റുകയായിരുന്നു .

Read More  സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് മറ്റൊരു തിരിച്ചടി :ഇതിഹാസ താരം ആശുപത്രിയിൽ -ഉടൻ ടീമിനൊപ്പം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here