ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 133 റൺസിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ – റിഷഭ് പന്ത് സംഖ്യമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന പ്ലെയർ റാങ്കിംഗിൽ ഇരുവരും വൻ നേട്ടമുണ്ടാക്കി. .
പാണ്ഡ്യ 55 പന്തിൽ 71 റൺസ് നേടുകയും നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, പന്ത് 125 റൺസുമായി പുറത്താകാതെ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടി. 113 പന്തിൽ പുറത്താകാതെ 125 റൺസ് നേടിയ പന്ത് 25 സ്ഥാനങ്ങൾ ഉയർത്തി 52 ആം സ്ഥാനത്തെത്തിയപ്പോൾ പാണ്ഡ്യ 50-ാം സ്ഥാനത്ത് നിന്ന് 42 ആം സ്ഥാനത്തെത്തി.
ഹാര്‍ദ്ദിക്ക് പാണ്ട്യ ബൗളർമാരിൽ 25 സ്ഥാനങ്ങൾ ഉയർന്ന് 70-ാം സ്ഥാനത്തെത്തിയപ്പോള്‍ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ 60 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി.
ബംഗ്ലാദേശിന്റെ തമീം ഇഖ്ബാൽ (രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 17ൽ), ലിറ്റൺ ദാസ് (രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 30ൽ), വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പൂരൻ (നാല് സ്ഥാനങ്ങൾ ഉയർന്ന് 35ൽ) എന്നിവരാണ് മുന്നേറിയ മറ്റു താരങ്ങള്‍.
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറയുടെ ഒന്നാം സ്ഥാനം ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് എടുത്തു. മാറ്റ് ഹെൻറി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ അലസാരി ജോസഫ് (മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 18ൽ), ന്യൂസിലൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർ (രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 23ൽ), നേപ്പാൾ ലെഗ് സ്പിന്നർ സന്ദീപ് ലാമിച്ചാനെ (ആറ് സ്ഥാനങ്ങൾ ഉയർന്ന് 33ൽ) എന്നിവര്‍ക്കാണ് ബൗളര്‍മാരില്‍ കാര്യമായ മാറ്റം വന്നത്.