വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ പൂരനെ പൂട്ടി ഐസിസി. കടുത്ത ശിക്ഷ, നിയമലംഘനം.

365370

ഇന്ത്യക്കെതിരെ രണ്ടാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിൻഡീസ് താരം നിക്കോളാസ് പൂരൻ കാഴ്ചവെച്ചത്. എന്നാൽ മത്സരത്തിലെ ഈ വമ്പൻ പ്രകടനത്തിനുശേഷം വലിയ പിഴയാണ് പൂരനെ തേടി എത്തിയിരിക്കുന്നത്. മത്സരത്തിൽ നിയമലംഘനം നടത്തി എന്ന പേരിൽ മാച്ച് ഫിയുടെ 15% നിക്കോളാസ് പൂരനുമേൽ ഐസിസി പിഴ ചുമത്തിയിരിക്കുകയാണ്. ഐസിസിയുടെ ആർട്ടിക്കിൾ 2.7 വകുപ്പ് പ്രകാരമാണ് പൂരന് ശിക്ഷ വിധിച്ചിരിക്കുന്നത്. മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസിയുടെ ഈ കടുത്ത നടപടി.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ നാലാം ഓവറിൽ ഒരു എൽബിഡബ്ല്യു ഡിസിഷൻ റിവ്യൂ ചെയ്തിരുന്നു. ഈ സമയത്ത് ഓൺഫീൽഡ് അമ്പയറിനെ നിക്കോളാസ് പൂരൻ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിനാണ് പൂരന് ഐസിസി പിഴ ചുമത്തിയിരിക്കുന്നത്. ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിൽ അമ്പയറെ പൊതുവായി വിമർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഈ സംഭവത്തിൽ കൃത്യമായി തന്റെ തെറ്റ് പൂരൻ അംഗീകരിച്ചിട്ടുണ്ട്. അതിനാലാണ് 15% പിഴ നൽകാൻ ഐസിസി തീരുമാനിച്ചത്.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

ഈ പിഴയ്ക്കൊപ്പം ഒരു ഡിമെരിറ്റ് പോയിന്റ് കൂടി പൂരന് ഐസിസി നൽകിയിരിക്കുന്നു. കഴിഞ്ഞ 24 മാസത്തിനിടെ ഇത് ആദ്യമായിയാണ് പൂരനെതിരെ ഇത്തരം ഒരു നടപടി ഉണ്ടാകുന്നത്. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു പൂരൻ പുറത്തെടുത്തത്. മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ പൂരൻ പൂർണമായും ഇന്ത്യയെ അടിച്ചു തകർക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ 40 പന്തുകൾ നേരിട്ട പൂരൻ 67 റൺസ് നേടിയിരുന്നു. ആറു ബൗണ്ടറികളും നാല് സിക്സറുകളും പൂരന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

പൂരന്റെ ഈ തകർപ്പൻ ഇന്നിംഗ്സാണ് വിൻഡീസിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 2 വിക്കറ്റുകൾക്കായിരുന്നു വിൻഡീസിന്റെ വിജയം. അതിന് ശേഷമാണ് ഐസിസി പൂരന് മേൽ നടപടി കൈകൊണ്ടിരിക്കുന്നത്. ഇന്ന് 8 മണിക്കാണ് ഇന്ത്യയുടെ വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം നേടാനായാൽ വിൻഡീസിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. വിൻഡീസിനെ സംബന്ധിച്ച് ഒരു സുവർണാവസരം തന്നെയാണ് കൈവന്നിരിക്കുന്നത്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് ഏത് വിധേനയും തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്.

Scroll to Top