വിരാട് കോഹ്ലിയുടെ വിമർശനം കേൾക്കാതെ ഐസിസി : സോഫ്റ്റ് സിഗ്നൽ സംവിധാനം തുടരും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടക്കം  ഉപയോഗിക്കുന്ന സോഫ്റ്റ് സിഗ്നല്‍ തീരുമാനം അടുത്തിടെ വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ക്രിക്കറ്റ് മത്സരങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സ്വന്തം രാജ്യത്തെ അമ്പയർമാർ പരമ്പരകൾ നിയന്ത്രിക്കുവാൻ തുടങ്ങിയതോടെ സോഫ്റ്റ് സിഗ്നൽ ഏറെ വിമർശനം ഏറ്റുവാങ്ങി . തേര്‍ഡ് അംപയറിലേക്ക്  ഏതെങ്കിലും തീരുമാനം കൈമാറുന്നതിന് മുന്‍പായി ഫീല്‍ഡ് അംപയര്‍ തങ്ങളുടെ തീരുമാനം അറിയിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്നൽ .

നേരത്തെ ഇന്ത്യ : ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ പരമ്പരക്കിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി  സോഫ്റ്റ് സിഗ്നൽ രീതിയെ നിശിതമായി വിമർശിച്ചിരുന്നു.
സോഫ്റ്റ് സിഗ്നില്‍ തീരുമാനം എടുത്തുകളയണമെന്നായിരുന്നു കോലിയുടെ അഭിപ്രായം .സോഫ്റ്റ് സിഗ്നൽ ക്രിക്കറ്റിന് ദോഷം എന്നാണ് കോഹ്ലിയുടെ വാദം .

എന്നാൽ കോഹ്ലിയുടെയടക്കം രൂക്ഷ വിമർശനം സ്വീകരിച്ച ഐസിസി ഇക്കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനം കൈകൊണ്ടിരിക്കുകയാണ് .
സോഫ്റ്റ് സിഗ്‌നല്‍ തീരുമാനം തത്കാലം  പിന്‍വലിക്കേണ്ടതില്ലെന്നാണ് ഐസിസി  പുതിയ തീരുമാനം.  ഇന്ത്യയുടെ മുൻ ഇതിഹാസ സ്പിന്നർ അനില്‍ കുബ്ല  ചെയര്‍മാനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടേതാണ് ഈ തീരുമാനം.

അതേസമയം എല്‍ബിഡബ്ല്യുവിന്റെ വിധി നിര്‍ണയത്തിൽ ഐസിസി വമ്പൻ മാറ്റത്തിന് അംഗീകാരം നൽകി .
നേരത്തെ  ബെയ്ല്‍സിന് താഴെ വരെ പന്ത് കൊണ്ടിരുന്നെങ്കിലാണ് ഔട്ട് വിധിച്ചിരുന്നത്. എന്നാലിപ്പോള്‍ ബെയ്ല്‍സിലും സ്റ്റംപിന്റെ മുകളിലായി പന്ത് കൊള്ളുന്ന രീതിയിലാണെങ്കിലും വിക്കറ്റ് അനുവദിക്കും . കൂടാതെ ടീമുകൾക്ക് ആവശ്യമുള്ള സമയത്ത് മാത്രം അഞ്ച് ഓവര്‍ പവര്‍പ്ലേ എന്ന സമ്പ്രദായം വനിതാ ക്രിക്കറ്റിൽ നിന്ന് മാറ്റുവാനും ഐസിസി തീരുമാനിച്ചു .

Previous articleആ ഒരു സിക്സ് മാത്രമല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചത് : അഭിപ്രായം വിശദമാക്കി ഗൗതം ഗംഭീർ
Next articleഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലിത് : നായക സ്ഥാനത്തെ കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ