രോഹിത് നായകൻ, 6 ഇന്ത്യക്കാർ ടീമിൽ. 2023ലെ ഐസിസി ഏകദിന ടീം പ്രഖ്യാപിച്ചു.

kohli rohit and rinku

2023 വർഷത്തെ പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. രോഹിത് ശർമയെയാണ് ഐസിസിയുടെ പുരുഷ ഏകദിന ടീമിന്റെ നായകനായി നിശ്ചയിച്ചിരിക്കുന്നത്. 6 ഇന്ത്യൻ താരങ്ങളാണ് 2023ലെ ഏകദിന ടീമിൽ അണിനിരക്കുന്നത്. രോഹിത് ശർമയെ കൂടാതെ ഇന്ത്യൻ ബാറ്റർമാരായ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, സ്പിന്നർ കുൽദീപ് യാദവ്, പേസർമാരായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി എന്നീ ഇന്ത്യക്കാരും ടീമിൽ അണിനിരക്കുന്നു.

2023ൽ ഏകദിന ക്രിക്കറ്റിൽ ഇവർ നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐസിസി ഈ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഏകദിന ലോകകപ്പ് അടക്കമുള്ള മത്സരങ്ങൾ 2023ൽ നടന്നിരുന്നു. ഇതിന്റെയൊക്കെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം ഐസിസി എടുത്തിരിക്കുന്നത്.

2023ൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഏകദിനങ്ങളിൽ രോഹിത് ശർമ കാഴ്ചവച്ചത്. 52 റൺസ് ശരാശരിയിൽ 1255 റൺസ് 2023ൽ ഏകദിനങ്ങളിൽ നേടാൻ രോഹിതിന് സാധിച്ചിരുന്നു. മാത്രമല്ല ഏകദിന ലോകകപ്പിലുടനീളം മികച്ച ഫോമിൽ തന്നെയാണ് ഹിറ്റ്മാൻ കളിച്ചത്.

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 131 റൺസ് നേടിയ ഒരു കിടിലൻ ഇന്നിങ്സും രോഹിത് കളിച്ചിരുന്നു. മറുവശത്ത് ശുഭമാൻ ഗില്ലും തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു ഇന്ത്യക്കായി കാഴ്ച വച്ചിരുന്നത്. 2023ൽ 1584 റൺസാണ് ഗിൽ ഇന്ത്യയ്ക്കായി നേടിയത്. ഒപ്പം 2023ൽ ഇന്ത്യക്കായി ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട് കോഹ്ലിയും ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Read Also -  പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

ഇവരെ കൂടാതെ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡാണ് 2023 ഐസിസി ഏകദിന ടീമിൽ ഇടം പിടിച്ചിട്ടുള്ളത്. 2023 ലോകകപ്പിന്റെ ഫൈനലിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഹെഡ് കാഴ്ചവെച്ചത്. മാത്രമല്ല 2023ലുടനീളം ഓസ്ട്രേലിയക്കായി തിളങ്ങാനും ഹെഡിന് സാധിച്ചിരുന്നു. കിവി താരം ഡാരിൽ മിച്ചൽ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസൻ എന്നിവരും ഐസിസിയുടെ 2003ലെ ഏകദിന ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ പേസ് ഓൾറൗണ്ടർ മാർക്കോ യാൻസനും ടീമിന്റെ നിറസാന്നിധ്യമാണ്. ഓസ്ട്രേലിയയുടെ സ്പിന്നർ ആദം സാമ്പയാണ് ഐസിസിയുടെ ഏകദിന ടീമിൽ ഇടം പിടിച്ചിട്ടുള്ള മറ്റൊരു താരം. ലോകകപ്പിൽ തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കാൻ സാമ്പയ്ക്ക് സാധിച്ചിരുന്നു.

ഇന്ത്യൻ ബോളർമാരായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ് എന്നിവരും ഐസിസിയുടെ ഏകദിന ടീമിന്റെ ഭാഗങ്ങളാണ്. 2023ൽ ഇന്ത്യക്കായി 44 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. മുഹമ്മദ് ഷാമി ഏകദിന ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായി മാറിയിരുന്നു.

WhatsApp Image 2024 01 23 at 1.04.21 PM

ഇവർക്കൊപ്പം 2023ൽ 49 ഏകദിന വിക്കറ്റുകൾ സ്വന്തമാക്കിയ കുൽദീപ് യാദവും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. എന്തായാലും ഐസിസി പുറത്തുവിട്ട 2023 ഏകദിന ടീമിൽ ഇന്ത്യൻ ടീമിന്റെ വലിയൊരു ഡോമിനേഷൻ തന്നെയാണ് കാണാൻ സാധിക്കുന്നത്.

Scroll to Top