കഴിഞ്ഞ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുകയാണ് ഐ.സി.സി. ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിന് ശേഷമാണ് അവാർഡുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. ആദ്യമായി ഐ.സി.സി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര 20-20 ടീമിനെയാണ്. ഇന്ത്യയിൽ നിന്നും മൂന്ന് താരങ്ങളാണ് ടീമിൽ സ്ഥാനം നേടിയത്.
ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയിൽ നിന്നും ടീമിൽ സ്ഥാനം നേടിയ താരങ്ങൾ. ടീമിൽ മറ്റ് വമ്പൻമാരും സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് രണ്ട് പേരുകളാണ്. ലോകത്തിലെ മികച്ച താരങ്ങളുടെ കൂടെ ഇത്തവണ ടീമിൽ സ്ഥാനം നേടിയത് സിംബാബുവേ ഓൾറൗണ്ടർ സിക്കന്ദർ റാസയാണ് ഒരാൾ.
രണ്ടാമത്തെ ആൾ അയർലൻഡ് പേസർ ജോഷ് ലിറ്റിലും ആണ്. ഇരുവരും പരമ്പരകളിലും ഐ.സി.സി ട്വന്റി 20 ലോകകപ്പിലും തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. റാസ സിംബാബുവേക്ക് വേണ്ടി ഇരുപത്തിയഞ്ച് വിക്കറ്റുകളും 735 റൺസുമാണ് നേടിയത്. ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങി ചരിത്ര വിജയവും സിംബാബുവെക്ക് താരം സമ്മാനിച്ചു.
ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു അയർലാൻഡിനു വേണ്ടി ജോഷ് ലിറ്റിൽ പുറത്തെടുത്തത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്റി-20 ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരിൽ രണ്ടാമനാണ് ജോഷ് ലിറ്റിൽ. 39 വിക്കറ്റുകൾ കഴിഞ്ഞവർഷം വീഴ്ത്തിയ താരം 11 വിക്കറ്റുകൾ വീഴ്ത്തിയത് ലോകകപ്പിൽ ആയിരുന്നു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ അയർലണ്ടിന്റെ ഡി.എൽ.എസ് നിയമപ്രകാരമുള്ള വിജയത്തിന് അടിത്തറയായത് താരത്തിന്റെ ഓപ്പണിങ് സ്പെൽ ആണ്.
ജോസ് ബട്ട്‌ലർ (c/wk), മുഹമ്മദ് റിസ്വാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്പ്‌സ്, സിക്കന്ദർ റാസ, ഹാർദിക്ക് പാണ്ഡ്യ, സാം കറൺ, വാനിഡു ഹസരങ്ക, ഹാരിസ് റൗഫ്, ജോഷ് ലിറ്റിൽ