രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി വിരേന്ദര്‍ സേവാഗ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മെഗാലേലത്തിലൂടെ പഞ്ചാബിലെത്തിയ താരം മികച്ച പ്രകടനമാണ് നടത്തുന്നത്. 7 ഇന്നിംഗ്സില്‍ നിന്നായി 167 സ്ട്രൈക്ക് റേറ്റില്‍ 162 റണ്‍സാണ് നേടിയത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ 18 പന്തില്‍ 38 റണ്ണാണ് പഞ്ചാബ് വിക്കറ്റ് കീപ്പര്‍ നേടിയത്. ജിതേഷ് ശര്‍മ്മയുടെ ഷോട്ട് വൈവിധ്യത്തില്‍ ആകൃഷ്ടനായ സേവാഗ്, ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യം ഉന്നയിച്ചു.
“സംശയമില്ല, തകര്‍പ്പന്‍ ബാറ്റിംഗിലൂടെ അവൻ മതിപ്പുളവാക്കി . ഇഷാൻ കിഷൻ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവരെല്ലാം വിക്കറ്റ് കീപ്പർ-ബാറ്റർമാർ ആണ്, എന്നാൽ എല്ലാവരിലും ജിതേഷ് ശർമ്മയാണ് എന്നെ ഏറ്റവും ആകർഷിച്ചത്. പേടിയില്ലാത്ത ബാറ്റിംഗ് ശൈലിയാണ് അദ്ദേഹത്തിന്റേത്,” സെവാഗ് ക്രിക്ക്ബുസിനോട് പറഞ്ഞു.
ചഹലിനെ ജിതേഷ് ശര്‍മ്മ അടിച്ച സിക്സ്, വിവിഎസ് ഷെയ്ന്‍ വോണിനെ അടിച്ച സിക്സിനെ ഓര്‍മിപ്പിക്കുന്നു എന്നും സേവാഗ് പറഞ്ഞു. ” എന്‍റെ കൈയ്യിലാണ് സെലക്ഷന്‍ എങ്കില്‍, ജിതേഷ് ശര്‍മ്മയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി കൊണ്ടുപോയാനേ ” സേവാഗ് പറഞ്ഞു.