“ഞാനായിരുന്നെങ്കിൽ അവന് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം കൊടുത്തേനെ”. ബുംറ പറയുന്നു.

പെർത്ത് ടെസ്റ്റ് മത്സരത്തിൽ ഒരു രാജകീയ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ടീമിന് മുകളിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ 295 റൺസിന്റെ വിജയം പേർത്തിൽ നേടിയത്. മത്സരത്തിൽ 8 വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയെ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുത്തത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുകളുമാണ് ബുംറ നേടിയത്. എന്നാൽ താനാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം തിരഞ്ഞെടുക്കുന്നത് എങ്കിൽ മറ്റൊരു താരത്തിന് അത് നൽകിയേനെ എന്ന് ബൂമ്ര പിന്നീട് പറയുകയുണ്ടായി.

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയ ജയസ്വാളിനെ പറ്റിയാണ് ബുമ്ര സംസാരിച്ചത്. “ഞാനായിരുന്നു മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകുന്നതെങ്കിൽ അത് ഓപ്പണർ യശസ്വി ജയസ്വാളിന് നൽകുമായിരുന്നു. ഇതുവരെയുള്ള അവന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് അവൻ പെർത്തിൽ കളിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.”- ബുംറ പറയുകയുണ്ടായി.

ഇതിനൊപ്പം വിരാട് കോഹ്ലിയെയും അങ്ങേയറ്റം പ്രശംസിച്ചാണ് ബൂമ്ര സംസാരിച്ചത്. “ഒരിക്കൽ പോലും വിരാട് കോഹ്ലി ഫോം ഔട്ടായി ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. നെറ്റ്സിൽ അതിമനോഹരമായി ബാറ്റ് ചെയ്യാൻ കോഹ്ലിയ്ക്ക് സാധിക്കാറുണ്ട്. ഒരുപക്ഷേ ഇന്ത്യൻ പിച്ചുകളിൽ കോഹ്ലി ചില സമയങ്ങളിൽ മികവ് കാട്ടുന്നുണ്ടാവില്ല. പക്ഷേ കോഹ്ലിയ്ക്ക് ഞങ്ങളെയല്ല ആവശ്യം, ഞങ്ങൾക്കാണ് വിരാട് കോഹ്ലിയെ ആവശ്യമുള്ളത്.”- ബുമ്ര പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ച് വിരാട് കോഹ്ലി ഒരു അസാമാന്യ താരം തന്നെയാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗും പരിചയസമ്പന്നതയുമൊക്കെ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ ടീമിനാണ് കോഹ്ലിയെ ആവശ്യം. നിലവിൽ നമ്മുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വിരാട് കോഹ്ലി. ഈ വിജയം എനിക്ക് വ്യക്തിപരമായി ഒരുപാട് സ്പെഷ്യലായി തോന്നുന്നു. കാരണം ഈ മത്സരം കാണാൻ എന്റെ മകൻ ഇവിടെ ഉണ്ടായിരുന്നു. അവനിപ്പോൾ ചെറിയ കുട്ടിയാണെങ്കിലും വലുതാവുമ്പോൾ എനിക്ക് ഇതേ സംബന്ധിച്ച് ഒരുപാട് കഥകൾ പറഞ്ഞുകൊടുക്കാൻ ഉണ്ടാവും. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതും ക്യാപ്റ്റനായി പേർത്തിൽ വിജയം നേടിയതുമൊക്കെ ആ കഥകളിലുണ്ടാകും.”- ബൂമ്ര കൂട്ടിച്ചേർത്തു.

“രോഹിത് ശർമയാണ് ഞങ്ങളുടെ ടീമിന്റെ നായകൻ. ഒരു നായകൻ എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് പകരം ആദ്യത്തെ ടെസ്റ്റിൽ മാത്രം വന്ന നായകനാണ്. ഈ വിജയത്തിൽ മതിമറക്കാൻ ഞാനില്ല. അഡ്ലൈഡിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടതുണ്ട്.”- ബുംറ പറഞ്ഞുവെക്കുന്നു. ഡിസംബർ 6നാണ് രണ്ടാമത്തെ ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നത്.

Previous articleSMAT 2024 : സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ഋതുരാജിന്റെ മഹാരാഷ്ട്രയോട് പൊരുതി തോറ്റ് കേരളം.