ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1 – 0 ത്തിനു മുന്നിലാണ്. ആദ്യ ടെസ്റ്റ് മഴ കാരണം സമനിലയിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ടാക്കൂറിനു പകരം ഈഷാന്ത് ശര്‍മ്മയെയാണ് ടീമില്‍ കളിപ്പിച്ചത്.
മൂന്നാം ടെസ്റ്റ് ആഗസ്റ്റ് 25 ന് ആരംഭിക്കാന്‍ ഇരിക്കേ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വേണം എന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എഞ്ജിനീയര്‍. അജങ്ക്യ രഹാനയും – ചേത്വേശര്‍ പൂജാരയും കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയാണ്. ഇരുവരും ചെറിയ സ്കോറുകളില്‍ പുറത്താവുന്നതോടെ ഇന്ത്യന്‍ മധ്യനിര തകര്‍ന്നുവീഴുന്നത് കാണാന്‍ സാധിച്ചിരുന്നു. പക്ഷേ രണ്ടാം ടെസ്റ്റില്‍ പൂജാരയും – രഹാനയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു.
എന്നിരുന്നാലും ടീമില്‍ ഒരു മാറ്റം ആവശ്യമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം. പൂജാരയോ രഹാനക്കോ പകരമായി സൂര്യകുമാര്‍ യാദവിനെ ടീമില്‍ തിരഞ്ഞെടുക്കണമെന്നാണ് ആവശ്യം.ഒരു മാച്ച് വിന്നറെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് ടീമിനു ഒരു വിലമതിക്കാനാവത്ത താരമായിരിക്കും.
ഒന്നാമതായി, ഞാൻ സൂര്യകുമാർ യാദവിന്റെ ഒരു വലിയ ആരാധകനാണ്. അവൻ ഒരു ക്ലാസ് കളിക്കാരനാണെന്നാണ് ഞാൻ കരുതുന്നത്. പൂജാര, രഹാന എന്നിവര്‍ക്ക് പകരം ഞാൻ സൂര്യകുമാര്‍ യാദവിനായകും തിരഞ്ഞെടുക്കുക.
” അവർ ക്ലാസ് കളിക്കാരാകും എന്നാൽ സൂര്യകുമാർ യാദവ് ഒരു മത്സര വിജയിയാണ്. ശ്രേയസ് അയ്യർ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായതോടെ, സൂര്യകുമാർ തീർച്ചയായും ടീമിലുണ്ടാകണമെന്ന് ഞാൻ കരുതുന്നു. അവൻ ഒരു ആക്രമണാത്മക കളിക്കാരനാണ്; അവൻ നിങ്ങൾക്ക് വേഗമേറിയ സെഞ്ചുറി, വേഗത്തിൽ 70-80 റണ്‍സ് നൽകും. അവൻ ഒരു മികച്ച ബാറ്റ്സ്മാനും അതിശയകരമായ ഫീൽഡറും കൂടാതെ ഒരു നല്ല മനുഷ്യനുമാണ് ” ഫാറൂഖ് എഞ്ജിനീയര്‍ പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി സ്ക്വാഡില്‍ പരിക്കുകള്‍ സംഭവിച്ചതോടെയാണ് സൂര്യകുമാര്‍ യാദവിനെയും പൃഥി ഷായെയും ഇംഗ്ലണ്ടിലേക്ക് വിളിച്ചത്. അടുത്ത ടെസ്റ്റിനുള്ള പിച്ചും ബാറ്റിംഗ് ഫ്രണ്ടിലിയാകുമെന്നും ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം ലഭിക്കാനുള്ള മികച്ച അവസരമാണെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ചൂണ്ടികാട്ടി.