മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍

Manchester United vs Southampton scaled

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില വഴങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഗ്രീന്‍വുഡിന്‍റെ ഗോളിലാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില നേടിയത്.

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായെങ്കിലും ഗോളുകള്‍ ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ലാ. തുടരെ തുടരെ സെറ്റ്പീസുകള്‍ ലഭിച്ച യൂണൈറ്റഡിന്‍റെ ഒരു ഹെഡര്‍ ഗോള്‍ ശ്രമം സതാംപ്ടണ്‍ അതിജീവിച്ചു. മാര്‍ഷ്യലിന്‍റെ ഹെഡര്‍ ശ്രമം ഗോള്‍ ലൈന്‍ ക്ലിയര്‍ന്‍സാണ് സതാംപ്ടണ്‍ നടത്തിയത്.

മധ്യനിരയില്‍ ബോള്‍ നഷ്ടപ്പെട്ട മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു കൗണ്ടര്‍ അറ്റാക്കിലൂടെ സതാംപ്ടണ്‍ പരീക്ഷിച്ചു. 30ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നഷ്ടപ്പെടുത്തിയ ബോള്‍ പിടിച്ചെടുത്ത സതാംപ്ടണ്‍ ആഡംസിന്‍റെ ഷോട്ടില്‍ നിന്നും ഗോള്‍ കണ്ടെത്തി. ഫ്രഡിന്‍റെ ഡിഫ്ലക്ഷനിലൂടെയാണ് ഗോളിലേക്ക് എത്തിയത്.

രണ്ടാം പകുതിയില്‍ പോഗ്ബ – ബ്രൂണോ ഫെര്‍ണാണ്ടസ് നീക്കത്തിനുടുവില്‍ ഗ്രീന്‍വുഡ് സമനില ഗോള്‍ നേടി. സീസണിലെ അഞ്ചാം അസിസ്റ്റ് പോഗ്ബ നേടിയപ്പോള്‍ സീസണിലെ രണ്ടാം ഗോളാണ് ഗ്രീന്‍വുഡ് നേടിയത്.

Pogba vs Southampton

സാഞ്ചോ, ലിംഗാര്‍ഡ് എന്നിവരെയൊക്കെ ഇറക്കി ആക്രമണങ്ങള്‍ ശക്തമാക്കിയെങ്കിലും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വിജയഗോള്‍ നേടാനായില്ലാ. 2 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍റാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനുള്ളത്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ അടുത്ത മത്സരം വോള്‍വ്സിനെതിരെയാണ്.

Scroll to Top