ഞാൻ അത്ര മോശം സ്പിന്നറാണോ : ഐപിഎല്ലിലും ഇന്ത്യൻ ടീമിലും അവസരം കിട്ടാത്തിൽ വിഷമം പ്രകടമാക്കി കുൽദീപ് യാദവ്

ഐപിൽ പതിനാലാം സീസൺ ആവേശം പാതിവഴിയിൽ നിന്നെങ്കിലും ജൂലൈ മാസം  വരാനിരിക്കുന്ന  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട്  പര്യടനത്തിനായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏവരും  ആവേശത്തോടെ ഇപ്പോൾ വളരെയേറെ  കാത്തിരിക്കുന്നത് .ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് എതിരായ  5 ടെസ്റ്റ്  മത്സരങ്ങളുടെ പരമ്പരക്കുമുള്ള    20 അംഗ ഇന്ത്യൻ ടീമിനെ  പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ലോകം വളരെയേറെ  ചെയ്തത് ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യൻ   സെലക്ഷൻ  കമ്മിറ്റി സ്‌ക്വാഡിൽ നിന്ന്  ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു.

ഒരു റിസ്റ് സ്പിന്നർ കൂടിയായ കുൽദീപ് യാദവിനെ ടീമിൽ ഒഴിവാക്കിയത് മോശം തീരുമാനം എന്നാണ് ആകാശ് ചോപ്ര അടക്കം മുൻ ഇന്ത്യൻ താരങ്ങൾ അഭിപ്രായപ്പെട്ടത് .നേരത്തെ ഇത്തവണ ഐപിൽ സീസണിലും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരമായ കുൽദീപ് യാദവിന്‌ ഒരു മത്സരത്തിൽ പോലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല .
ഐപിഎല്ലിൽ അടക്കം അവസരങ്ങൾ തനിക്ക് നഷ്ടമാകുന്നതിൽ മനസ്സ് തുറക്കുകയാണ് താരം .

“ഐപിഎല്ലിൽ ടീം സ്പിന്നിനെ ഏറെ  തുണക്കുന്ന  ചെപ്പോക്കിലെ പിച്ചിൽ‌ കളിച്ച മത്സരങ്ങളിൽ പോലും എനിക്ക് അവസരം ലഭിച്ചില്ല.  സത്യത്തിൽ ഞാൻ ഒരു അവസരം പ്രതീക്ഷിച്ചു .ഒരുപക്ഷെ അത് ടീം മാനേജ്മെന്റിന്റെ പ്ലാൻ ആകാം . അതിനെ എനിക്ക് ചോദ്യം ചെയ്യുവാൻ അധികാരമില്ല .പക്ഷേ സീസണിൽ ഒരൊറ്റ കളിയിൽ പോലും അവസരം നൽകാതിരിക്കാൻ ഞാൻ അത്രക്ക് മോശക്കാരനാണോ ചോദ്യം പല സമയത്തിലും എന്റെ മനസ്സിൽ ഉയർന്നിരുന്നു .2019 ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലും വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ല .
ചിലപ്പോൾ എനിക്ക് തന്നെ തോന്നുന്നുണ്ട് ഞാൻ പഴയ കുൽദീപ് അല്ല എന്നാൽ ” താരം വിഷമം തുറന്ന് പറഞ്ഞു .

Previous articleഇന്ത്യക്ക് തന്നെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം : കിവീസിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം
Next articleലങ്കൻ പര്യടനം : ആരാകും ക്യാപ്റ്റൻ – സഞ്ജുവിന് വരെ സാധ്യത