ലങ്കൻ പര്യടനം : ആരാകും ക്യാപ്റ്റൻ – സഞ്ജുവിന് വരെ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ  ഇപ്പോഴത്തെ പ്രധാന ചർച്ചയാണ് വരാനിരിക്കുന്ന ലങ്കൻ  പര്യടനത്തിൽ ടീം ഇന്ത്യയെ ആര് നയിക്കും എന്നത് . ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ആരാകും ഇന്ത്യൻ  ക്രിക്കറ്റ്  ടീമിന്റെ നായകനെന്ന ആകാംഷ ക്രിക്കറ്റ് ലോകത്തിപ്പോൾ സജീവമാണ് .ടീമിലെ ഏറ്റവും  സീനിയർ താരം ശിഖർ ധവാൻ ക്യാപ്റ്റനാകാനാണ്  ഏറ്റവും കൂടുതൽ സാധ്യതകൾ .ജൂലൈയിലെ ലങ്കൻ പര്യടനത്തിൽ കോഹ്ലി ,രോഹിത് അടക്കം താരങ്ങൾ കളിക്കില്ല എന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു .ഇതോടെ ലിമിറ്റഡ് ഓവർ ടീമിലെ വിശ്വസ്തരായ സജീവ ധവാൻ ,ഹാർദിക് പാണ്ട്യ ,ഭുവനേശ്വർ എന്നിവരുടെ പേരുകളാണ് ക്യാപ്റ്റൻസി പദവിയിലേക്ക് കേൾക്കുന്നത് .

അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടുമോ എന്ന ആശങ്ക മലയാളി ക്രിക്കറ്റ് പ്രേമികൾ പങ്കുവെക്കുന്നുണ്ട് .ഒരു  സമ്പൂർണ്ണ യുവനിരയെ ലങ്കയിലേക്ക് അയക്കുവാൻ ബിസിസിഐ തീരുമാനിച്ചാൽ  സഞ്ജു ഇന്ത്യൻ ടീമിന്റെ നായകനായി എത്തും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .പരിക്ക് ഭേദമായാൽ ശ്രേയസ് അയ്യരും സെലക്ടർമാരുടെ പരിഗണനയിലുണ്ട് . വരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പാരമ്പരക്കുമുള്ള 20 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു .

ഐപിഎല്ലിൽ നന്നായി കളിച്ച സഞ്ജു സാംസൺ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ, നവ്ദീപ് സെയ്നി തുടങ്ങിയവർ  വരുന്ന ലങ്കൻ പര്യടനത്തിലെ ടീമിൽ ഇടം നേടും .
ജൂലൈ 13,16,19 തിയ്യതികളിലാണ് ഇന്ത്യൻ ടീം  ശ്രീലങ്കക്ക് എതിരെ ഏകദിന മത്സരങ്ങൾ കളിക്കുക   പിന്നാലെ ടി20 മത്സരങ്ങളും നടക്കും. ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ശേഷം ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ സംഘം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇംഗ്ലണ്ട് എതിരെ 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കും .

Advertisements