1000 ദിവസങ്ങള്‍ പിന്നിട്ട് സെഞ്ചുറി വരള്‍ച്ചക്ക് ഒടുവില്‍ അവസാനം. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെയുള്ള പോരാട്ടത്തിലാണ് വിരാട് കോഹ്ലി തന്‍റെ ആദ്യ ടി20 സെഞ്ചുറിയും കാത്തിരുന്ന 71ാം സെഞ്ചുറിയും നേടിയത്. 61 പന്തില്‍ 12 ഫോറും 6 സിക്സുമായി 122 റണ്‍ നേടിയ വിരാട് കോഹ്ലി, രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്വന്തമാക്കി.
മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോഹ്ലി, സഞ്ജയ് മഞ്ജരേക്കറുമായി സംസാരിച്ചു. “എനിക്ക് വളരെ അനുഗ്രഹവും നന്ദിയും തോന്നുന്നു. കഴിഞ്ഞ രണ്ടര വർഷം എന്നെ ഒരുപാട് പഠിപ്പിച്ചു. എപ്പോൾ വേണമെങ്കിലും ഒരു സെഞ്ച്വറി വരുമെന്ന് ഞാൻ പ്രതീക്ഷിക്കാത്ത ഫോർമാറ്റ് ആയതിനാൽ യഥാർത്ഥത്തിൽ ഞാൻ അൽപ്പം ഞെട്ടിപ്പോയി.”
” എന്നാൽ എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. ഞാൻ കഠിനാധ്വാനത്തിലാണ്, ഇത് എനിക്കും ടീമിനും വളരെ സവിശേഷമായ ഒരു നിമിഷമായിരുന്നു, ”സെഞ്ചുറിയിൽ എത്തിയതിനെ കുറിച്ച് കോഹ്ലി പ്രതികരിച്ചു.
മത്സരത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു ശേഷം വിരാട് കോഹ്ലി തന്‍റെ കല്യാണ മോതിരത്തില്‍ മുത്തമിട്ടിരുന്നു.
”ഒരേയൊരാള്‍ കാരണമാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. അത് അനുഷ്‌കയാണ്. ഈ സെഞ്ച്വറി അവള്‍ക്കും ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ വാമികക്കുമാണ്. പരസ്പരം സംസാരിച്ച് കൂടെനില്‍ക്കാന്‍ അനുഷ്‌കയെപ്പോലെ ഒരാള്‍ ഉള്ളപ്പോള്‍ എനിക്ക് ഒരു നിരാശയുമുണ്ടായിരുന്നില്ല ” കോഹ്ലി നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തി.