നിന്നെ ചെന്നൈ ടീമിൽ എത്തിച്ചത് ഞാൻ അല്ല : ധോണിയുടെ അഭിപ്രായം വെളിപ്പെടുത്തി ഉത്തപ്പ

ഇത്തവണത്തെ ഐപിൽ താരലേലത്തിന്  മുൻപായി  ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്  ടീമിലെത്തിയ താരമാണ് മുൻ ഇന്ത്യൻ  ഓപ്പണർ റോബിൻ ഉത്തപ്പ .ഐപിൽ ടീമുകൾ തമ്മിലുള്ള താരങ്ങളുടെ കൈമാറ്റ കരാർ പ്രകാരം താരത്തെ ചെന്നൈ അവരുടെ സ്‌ക്വാഡിൽ എത്തിക്കുകയായിരുന്നു .തന്റെ മുൻ ക്ലബ്ബായ രാജസ്ഥാൻ റോയൽസ് ടീമിനോട് വിട പറഞ്ഞ താരം പുതിയ സീസൺ മുന്നോടിയായി തന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് ഇപ്പോൾ .

ഐപിഎല്ലിന്റെ അവസാന രണ്ട്‌  സീസണുകളിലും മധ്യനിരയിലാണ് ഉത്തപ്പക്ക്‌ ബാറ്റിങ്ങിന് അവസരം ലഭിച്ചത്  എന്നാല്‍ തന്റെ ഫേവറിറ്റ് പൊസിഷന്‍ ഓപ്പണിങാണെന്ന്  വ്യക്തമാക്കുന്ന അദ്ദേഹം . ഈ പൊസിഷനിലാണ് തനിക്ക്   ബാറ്റിങ്ങിലൂടെ ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാന്‍  സാധിക്കുകയെന്നും വ്യക്തമാക്കുന്നു .ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ കേരള ടീമിനായി  മികച്ച രീതിയിൽ ഓപ്പണിങ്ങിൽ കളിച്ചതിന്റെ ആത്മവിശ്വാസം  തനിക്കൊപ്പം ഉണ്ടെന്ന് പറഞ്ഞ ഉത്തപ്പ ചെന്നൈ ടീമിൽ ഓപ്പണിങ്ങിൽ കളിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു .

അതേസമയം ചെന്നൈ ടീമിലിടം നേടിയ ശേഷം നടന്ന വളരെ പ്രധാനപ്പെട്ട  ഒരു സംഭവം ഓർത്തെടുക്കുകയാണ് റോബിൻ ഉത്തപ്പ. താരം പറയുന്നത്  ഇങ്ങനെ  “സിഎസ്‌കെ ടീമിന്റെ ഭാഗമായ ശേഷം ധോണി എന്നെ  ഫോണില്‍ വിളിച്ചു  .സംസാരത്തിനിടയിൽ നീ ഇവിടേക്ക്  വന്നത് ഒരിക്കലും എന്റെ പ്രത്യേക താല്പര്യം അനുസരിച്ചല്ല എന്ന് പറഞ്ഞ മഹി ഭായ് .  കോച്ചുമാരും സിഇഒയുമുള്‍പ്പെടുന്ന സിഎസ്‌കെയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പാണ്   ഇക്കാര്യത്തില്‍  അന്തിമ തീരുമാനം കൈക്കൊണ്ടത്. നിന്നെ സിഎസ്‌കെയിലെത്തിച്ചത് ഞാനാണെന്നു ആരെങ്കിലും കരുതാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി പറഞ്ഞതായി ഉത്തപ്പ തന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തി .

2021 ഐപിഎല്ലിനുള്ള ചെന്നൈ സ്‌ക്വാഡ് :MS Dhoni, Suresh Raina, Ambati Rayudu, N Jagadeesan, Faf Du Plessis, Ruturaj Gaikwad, Sam Curran, Ravi Jadeja, Dwayne Bravo, Mitchell Santner, Josh Hazlewood, Shardul Thakur, Karn Sharma, KM Asif, Imran Tahir, R. Sai Kishore, Deepak Chahar, Lungi Ngidi, Robin Uthappa, Moeen Ali, Krishnappa Gowtham, Cheteshwar Pujara, K.Bhagath Varma, C Hari Nishaanth, M. Harisankar Reddy



Previous articleയുവതാരങ്ങളെ നിർമിക്കുന്ന യന്ത്രം ഇന്ത്യൻ ടീമിന്റെ കയ്യിലുണ്ട് : അരങ്ങേറ്റക്കാരുടെ പ്രകടനത്തിൽ അത്ഭുതം പ്രകടിപ്പിച്ച്‌ പാക് മുൻ നായകൻ
Next articleധീര സൈനികർക്ക് ആദരവുമായി പുതിയ ജേഴ്സി അവതരിപ്പിച്ച്‌ ചെന്നൈ സൂപ്പർ കിങ്‌സ് : കാണാം വീഡിയോ