യുവതാരങ്ങളെ നിർമിക്കുന്ന യന്ത്രം ഇന്ത്യൻ ടീമിന്റെ കയ്യിലുണ്ട് : അരങ്ങേറ്റക്കാരുടെ പ്രകടനത്തിൽ അത്ഭുതം പ്രകടിപ്പിച്ച്‌ പാക് മുൻ നായകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ അരങ്ങേറ്റക്കാരുടെ സീസൺ ആണെന്ന് നിസ്സംശയം പറയാം .ഏകദിന ,ടി:20 ,ടെസ്റ്റ് ടീമുകളിൽ അരങ്ങേറുന്ന താരങ്ങൾ ഏവരും തങ്ങളുടെ  പ്രകടനങ്ങളാൽ ക്രിക്കറ്റ് പ്രേമികളുടെ  മനസ്സ് കീഴടക്കുകയാണ് .കിട്ടുന്ന അവസരത്തിൽ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് യുവതാരങ്ങൾ ഏവരും .സമീപകാല ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിര കാഴ്ചകളിലൊന്നാണ് അരങ്ങേറ്റക്കാരുടെ അത്ഭുത പ്രകടനം .

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീം ഇന്ത്യയെ  പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാമുള്‍ ഹഖ്. ഇന്ത്യൻ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന താരങ്ങളെല്ലാം അവിസ്മരണീയ പ്രകടനമാണ് ഇപ്പോൾ  കാഴ്ചവയ്ക്കുന്നതെന്നും ടീമിനായി  യുവതാരങ്ങളെ നിര്‍മിക്കുന്ന പ്രത്യേക മെഷീന്‍ ഇന്ത്യ കണ്ടു പിടിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുൻ പാക് നായകൻ തന്റെ യൂട്യൂബ് ചാനലിൽ തമാശരൂപേണ
പറയുന്നു .ഇന്‍സമാമുള്‍ ഹഖ് വാക്കുകൾ ഇപ്രകാരമാണ് “കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ഇന്ത്യക്കു വേണ്ടി ഓരോ ഫോര്‍മാറ്റിലും യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നതായും അസാധാരണ പ്രകടനം ഇവര്‍ കാഴ്ചവയ്ക്കുന്നതായും ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സീനിയേഴ്‌സിന് അവരുടേതായ റോളുകളുണ്ട്. എന്നാല്‍ ജൂനിയേഴ്‌സും അവര്‍ക്കൊപ്പമെത്തുന്ന തരത്തില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഈ ടീം എത്ര മാത്രം മികച്ചതാണെന്നു നമുക്ക് കാണാന്‍ കഴിയും. യുവതാരങ്ങള്‍ കാരണം കഴിഞ്ഞ ആറു മാസമായി ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതായി മാറിയിട്ടുണ്ട്  .ഏതൊരു നാട്ടിലും തോൽപ്പിക്കുവാൻ കഴിയാത്ത ടീമായി ഇന്ത്യ മാറി കഴിഞ്ഞു .മികച്ച പ്രകടനം ടീമിനായി  നടത്തിയാല്‍ മാത്രമേ സ്‌ക്വാഡിൽ തുടരാന്‍ കഴിയൂവെന്ന  വലിയൊരു  മുന്നറിയിപ്പ് സീനിയർ താരങ്ങൾക്ക് നൽകുവാനും യുവതാരങ്ങളുടെ പ്രകടനത്താൽ സാധിക്കുന്നുണ്ട് “പാക് നായകൻ തന്റെ നിരീക്ഷണങ്ങൾ വിശദമാക്കി .

Read More  മുംബൈയുടെ വജ്രായുധമാണ് അവൻ :ആവശ്യ സമയത്ത് അവൻ വരും - എതിർ ടീമുകൾക്ക് മുന്നറിയിപ്പുമായി സഹീർ ഖാൻ

കഴിഞ്ഞ ഓസീസ് പര്യടനം മുതൽ ഇങ്ങോട്ട് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരങ്ങൾ എല്ലാം സ്വപ്നതുല്യ  പെർഫോമൻസാണ് കാഴ്ചവെക്കുന്നത് .
ഓസീസ്  എതിരെ ഏകദിന , ടി:20 ,ടെസ്റ്റ് മത്സരങ്ങളിൽ മിന്നും ബൗളിംഗ് കാഴ്ചവെച്ച നടരാജൻ ,ഇംഗ്ലണ്ട് എതിരായ രണ്ടാം ടി:20യിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഇഷാൻ കിഷൻ ,ടി:20 പരമ്പരയിലെ നാലാം മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള   വരവ് ഗംഭീരമാക്കിയ സൂര്യകുമാർ യാദവ് ,ഇംഗ്ലണ്ട് എതിരായ പൂനെ ഏകദിനത്തിൽ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഏകദിന അരങ്ങേറ്റ  ബൗളിംഗ് പ്രകടനം പുറത്തെടുത്ത പ്രസീദ് കൃഷ്ണ എന്നിവർ ഓരോരുത്തരും ഒന്നിനൊന്ന് മികച്ച അരങ്ങേറ്റമാണ് നടത്തിയത്  .

LEAVE A REPLY

Please enter your comment!
Please enter your name here