മകനോട് സംസാരിച്ചട്ട് അഞ്ച് മാസമായി. വേദനയോടെ തുറന്ന് പറഞ്ഞ് ശിഖാര്‍ ധവാന്‍.

shikhar dhawan

തന്‍റെ മകനോട് സംസാരിച്ചട്ട് അഞ്ചാറ് മാസമായി എന്ന് ശിഖാര്‍ ധവാന്‍. ഹ്യുമന്‍സ് ഓഫ് ബോംബയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരം ശിഖാര്‍ ധവാന്‍ തന്‍റെ വേദന തുറന്നു പറഞ്ഞത്. ആയിഷ മുഖര്‍ജിയും ശിഖാര്‍ ധവാനും തമ്മില്‍ വിവാഹ മോചനം നടന്നിരുന്നു. മകന്‍ അമ്മയോടൊപ്പമാണ് ജീവിക്കുന്നത്.

“ഒരാഴ്ചത്തേക്ക് ഓസ്‌ട്രേലിയയിൽ മകനെ കാണാൻ വരുമ്പോൾ, അവൻ എന്നെ കാണാറുള്ളത് ഏതാനും മണിക്കൂറുകൾ മാത്രമാണ്. എനിക്ക് അവനോടൊപ്പം സമയം ചെലവഴിക്കണം, അവൻ എൻ്റെ കൈകളിൽ ഉറങ്ങണം, അവനെ കെട്ടിപ്പിടിക്കണം, അവൻ അർഹിക്കുന്ന പിതാവിൻ്റെ സ്നേഹം നൽകണം. കഴിഞ്ഞ 5-6 മാസമായി ഞാൻ അവനുമായി ഒരു വാക്കുപോലും മിണ്ടിയട്ടില്ല,” ധവാൻ പറഞ്ഞു.

“ഞാൻ ഇപ്പോഴും പോസിറ്റീവാണ്, എൻ്റെ മകന് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്. അവൻ സന്തോഷവാനായിരിക്കണമെന്നാണ് ആഗ്രഹം, ഒരു ദിവസം ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ എന്നോടൊപ്പം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” ധവാൻ കൂട്ടിച്ചേർത്തു.

Read Also -  സഞ്ജുവിനെയും അഭിഷേകിനെയും ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ചീഫ് സെലക്ടര്‍.
Scroll to Top