“അന്ന് അവനെ പുറത്താക്കാൻ തീരുമാനിച്ചു. പക്ഷെ കോഹ്ലി എതിർത്തു”- കാർത്തിക്ക്

നിലവിലെ ഇന്ത്യൻ ടീമിന്റെ ഒരു നിർണായ ഘടകമാണ് മുഹമ്മദ് സിറാജ്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ സിറാജ് കാഴ്ചവെച്ചിരുന്നു. വിരാട് കോഹ്ലി നായകനായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിലൂടെയായിരുന്നു സിറാജ് തന്റെ കരിയറിൽ വലിയൊരു തിരിച്ചുവരവ് നടത്തിയത്. അതിനാൽ തന്നെ വിരാടിനെ ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ് സിറാജ് കാണുന്നത് എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്. ഒപ്പം സിറാജിനെ ബാംഗ്ലൂർ ടീമിൽ വലിയ രീതിയിൽ കോഹ്ലി പിന്തുണച്ചിരുന്നതായും കാർത്തിക്ക് പറയുകയുണ്ടായി.

“സിറാജിന് കോഹ്ലി ഒരു മൂത്ത സഹോദരനെ പോലെയാണ്. ഒരു മാർഗനിർദേശീയായാണ് സിറാജ് വിരാട്ടിനെ കാണുന്നത്. സിറാജിന്റെ മോശം സമയത്ത് വിരാട് അയാൾക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ട്. കോഹ്ലി നായകനായിരുന്ന സമയത്തായിരുന്നു സിറാജ് തിരികെ ബാംഗ്ലൂർ ടീമിലെത്തിയത്. അയാളുടെ ജീവിതത്തിലെ പ്രധാന വ്യക്തിയാണ് അയാൾ വിരാടിനെ കാണുന്നത്. സിറാജ് ഒരുപാട് വിലകൽപ്പിക്കുന്ന രണ്ടു പേരാണുള്ളത്.- കോഹ്ലിയും ഭരത് അരുണും. ഹൈദരാബാദിലായിരുന്ന സമയത്ത് ഭരത് അരുൺ സിറാജിനെ ഒരുപാട് സഹായിച്ചിരുന്നു. ഭരത് സിറാജിന്റെ കരിയറിലെ പ്രധാനിയായിരുന്നു. ശേഷം വിരാട് ക്യാപ്റ്റനായി സിറാജിന് നല്ല പിന്തുണ നൽകി.”- കാർത്തിക് പറഞ്ഞു.

Siraj top ranking

“2020ൽ ബാംഗ്ലൂരിനായി സിറാജ് നല്ല പ്രകടനം നടത്തേണ്ടത് ആവശ്യമായിരുന്നു. ഒരു സമയത്ത് അയാളെ ടീമിൽ നിന്ന് പുറത്താക്കാൻ പോലും കരുതിയിരുന്നു. എന്നാൽ ‘പ്ലെയിങ് ഇലവനിൽ അവനെ എനിക്ക് വേണം’ എന്ന് വിരാട് ടീമിനോട് ആവശ്യപ്പെട്ടു. ശേഷം മികച്ച പ്രകടനങ്ങൾ അയാൾ നടത്തി. ഞാനടങ്ങിയ കൊൽക്കത്ത ടീമിനെ 100 റൺസിൽ താഴെ ബാംഗ്ലൂർ അന്ന് ഓൾ ഔട്ട് ആക്കിയിരുന്നു. അന്ന് സിറാജ് പ്ലെയർ ഓഫ് ദി മാച്ച് ആവുകയും മൂന്നു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.”- കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.

വിരാട് കോഹ്ലിയുടെ ഈ പിന്തുണ സിറാജിന്റെ ജീവിതത്തിൽ ഒരുപാട് സഹായം ചെയ്തിട്ടുണ്ട് എന്നാണ് കാർത്തിക് പറയുന്നത്. നിലവിലെ വിജയകരമായ സിറാജിന്റെ പ്രകടനങ്ങൾക്ക് പിന്നിലും കോഹ്ലിയുടെ പിന്തുണയുണ്ടെന്നാണ് കാർത്തിക് കരുതുന്നത്.

Previous articleപുതിയ ഐപിഎൽ സീസണിൽ പുതിയ നായകനൊപ്പം ഡൽഹി ക്യാപിറ്റൽസ്.
Next articleഓസ്ട്രേലിയക്ക് മുന്‍പില്‍ ഇന്ത്യന്‍ വനിതകള്‍ വീണു. സെമിഫൈനലില്‍ പുറത്ത്.