ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്റ്റാർ ഓള്‍റൗണ്ടര്‍ മോയിൻ അലിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ഇത്തവണ താര ലേലത്തിൽ ചെന്നൈ ടീം സ്‌ക്വാഡിൽ എത്തിച്ച താരം സീസണിൽ ഇതുവരെ ആറ് മത്സരങ്ങളില്‍ 206 റണ്‍സാണ് അടിച്ചെടുത്തത് . പല മത്സരങ്ങളിലും തന്റെ വെടിക്കെട്ട് ബാറ്റിങ്ങാൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് ആധിപത്യം നേടിക്കൊടുത്ത താരത്തെ മുന്‍ പാകിസ്ഥാന്‍ ഇതിഹാസ താരം സയ്യിദ് അൻവറിനോട് നെഹ്റ ഉപമിക്കുന്നത് . മോയിൻ അലിയുടെ ബാറ്റിംഗ് ശൈലി ഓർമപ്പെടുത്തുന്നത് അൻവറിനെ തന്നെ എന്നാണ് നെഹ്റ പറയുന്നത് .
ബാറ്റിങ്ങിൽ വളരെ റിലാക്സായ ഒരു താരമാണ് അലി. അദ്ദേഹത്തില്‍ ഞാന്‍ മുന്‍ പാകിസ്ഥാന്‍ ഇതിഹാസ താരം സയ്യിദ് അന്‍വറിന്റെ ശൈലി വളരെ കാണുന്നുണ്ട് . ഒരിക്കലും സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന താരമാണ് അലിയെന്ന് നമ്മുക്ക് തോന്നിയിട്ടില്ല. ഏതൊരു സാഹചര്യത്തിൽ ബാറ്റിങ്ങിന് വന്നാലും അലി തന്റെ ബാറ്റിങ്ങിലെ സ്വതസിദ്ധമായ ശൈലിയിൽ ഷോട്ടുകൾ കളിക്കും . ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി അലിയെ നന്നായി ഉപയോഗിക്കുകയും ചെയ്തു. ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്ന അലി
ഏതൊരു ടീമിനും ഒരു ഉത്തേജനമാണ് ” നെഹ്റ വാചാലനായി .
സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ എല്ലാ മത്സരങ്ങളും കളിച്ച മോയിൻ അലി .6 മത്സരങ്ങളിൽ നേരിട്ട 131 പന്തുകളിൽ നിന്നായി 206 റൺസ് നേടി .157.25 എന്ന മാരക പ്രഹര ശേഷിയിൽ ബാറ്റേന്തിയ താരം ഈ സീസണിൽ ഒരു അർദ്ധ സെഞ്ച്വറി നേടി.