ഐപിൽ നിർത്തി : ബിസിസിഐ വമ്പൻ നഷ്ടത്തിൽ – വരാനിരിക്കുന്ന ടി:20 ലോകകപ്പും ആശങ്കയിൽ

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റ് എന്ന വിശേഷണം നേടിയ ഇന്ത്യൻ പ്രീമിയർ ലീഗ് ബിസിസിഐയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് .ഐപിൽ പതിനാലാം സീസൺ  മത്സരങ്ങൾ കോവിഡ് വ്യാപന സാഹചര്യം കാരണം ഇപ്പോൾ  താത്കാലികമായി നിർത്തി വെക്കുവാൻ ബിസിസിഐ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല നിരാശരാക്കുന്നത് ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ തിരിച്ചടികളിൽ ഒന്നാണ് .
ഐപിൽ പാതിവഴിയിൽ ഉപേക്ഷിക്കുന്ന തരത്തിലെ ഈ മോശം അവസ്ഥ ഇപ്പോൾ ബിസിസി ഐക്ക്  പ്രക്ഷേപണം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 2000 കോടിയിലേറെ രൂപയുടെ ഭീമ നഷ്ടമാണ് ഉണ്ടാക്കിയത് .

പതിനാലാം സീസണിൽ കളിക്കുന്ന ചില താരങ്ങൾക്കും ചില ടീമുകളിലെ സപ്പോർട്ടിങ് സ്റ്റാഫിനും മറ്റും കോവിഡ് സ്ഥിതീകരിച്ചതോടെയാണ് ബിസിസിഐ മത്സരങ്ങൾ എല്ലാം നിർത്തിയതായി അറിയിച്ചത് .കൊൽക്കത്ത ടീമിലെ വരുൺ ചക്രവർത്തി , സന്ദീപ് വാരിയർ എന്നിവർക്കൊപ്പം ഡൽഹി നിരയിലെ വെറ്ററൻ സ്പിന്നർ അമിത് മിശ്ര ചെന്നൈ  ടീം ബാറ്റിംഗ് കോച്ച് മൈക്ക് ഹസി എന്നിവരെയും കോവിഡ് രോഗം പിടിപെട്ടതും ബിസിസിഐ ഒരുക്കിയ ബയോ :ബബിൾ സംവിധാനത്തിലെ പിഴവുകളുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച .

ഏപ്രിൽ 9ന് ആരംഭിച്ച ഐപിൽ  24 ദിവസവും 29 മല്‍സരങ്ങളും മാത്രം  കഴിയുമ്പോഴേക്കും തടസ്സപ്പെട്ടത് ബിസിസിഐയുടെ ഭാവി പദ്ധതികളെ പോലും ബാധിക്കും എന്ന ആശങ്കയും സജീവമാണ് .ഇന്ത്യയിൽ സെപ്റ്റംബർ : ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഐസിസി ടി:20 ലോകകപ്പ് കൂടി  നഷ്ടപ്പെടുമോ എന്ന ചിന്തയും ബിസിസിയിലെ ചില ഉന്നതർ പങ്കിടുന്നു .

Advertisements