ഞാന്‍ എന്തിനു പേടിക്കണം ! മഹി ഭായി എന്‍റെ കൂടെ ഉണ്ടല്ലോ

20220324 185147

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ക്യാപ്റ്റനായി നിയമിച്ചത്. 2008 ഉദ്ഘാടന സീസണ്‍ മുതല്‍ 2021 വരെയാണ് മഹേന്ദ്ര സിങ്ങ് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിച്ചത്. 4 തവണ ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.

ധോണി നയിച്ചപ്പോഴുള്ള പാരമ്പര്യം തുടരണം എന്ന വലിയ വെല്ലുവിളിയാണ് ജഡേജയുടെ മുന്‍പിലുള്ളത്. ” വളരെ സന്തോഷം ( ക്യാപ്റ്റന്‍സി ലഭിച്ചതിന് ) അതുപോലെ തന്നെ മഹിഭായിയേപ്പോലെ ഒരാളുടെ വലിയ സാന്നിധ്യം ഞാന്‍ തീര്‍ക്കേണ്ടതുണ്ട്. വലിയൊരു പാരമ്പര്യം സൃഷ്ടിച്ചടുണ്ട്. അത് എനിക്ക് മുന്‍പോട്ട് കൊണ്ടു പോകണം. എനിക്ക് കാര്യമായി വിഷമിക്കേണ്ട കാര്യമില്ലാ ”

20220324 185116

” ധോണി ഇവിടെയുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത് ഞാന്‍ പോകും ” ചെന്നൈ സൂപ്പര്‍ കിംഗ്സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജഡേജ പറഞ്ഞു. “അദ്ദേഹം അന്നും ഇന്നും ടീമിനൊപ്പം ഉണ്ട്. നിങ്ങളുടെ എല്ലാ ആശംസകൾക്കും സ്നേഹത്തിനും നന്ദി. ഞങ്ങളെ പിന്തുണയ്ക്കുന്നത് തുടരുക. ചിയേഴ്സ്!!!” ജഡേജ പറഞ്ഞു നിര്‍ത്തി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
20220324 185129

2022 ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ജഡേജയെയാണ് ആദ്യ ചോയിസായി നിലനിര്‍ത്തിയത്. 16 കോടി രൂപക്ക് പിന്നിലായി 12 കോടി രൂപക്കാണ് ധോണിയെ നിലനിര്‍ത്തിയത്. മാര്‍ച്ച് 26 ന് കൊല്‍ക്കത്തക്കെതിരെയാണ് ജഡേജ നായകനായി എത്തുന്ന ആദ്യ മത്സരം.

Scroll to Top