എവിടെയും ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാര്‍ ; റിഷഭ് പന്ത്

കൊല്‍ക്കത്തയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 28 പന്തില്‍ 52 റണ്‍സ് നേടിയ പന്തിന്‍റെ മികവിലാണ് ഇന്ത്യ 180 കടന്നത്. വെങ്കടേഷ് അയ്യറുമായി നിര്‍ണായക 76 റണ്‍സും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂട്ടിചേര്‍ത്തു. കരിയറിലെ മൂന്നാം ടി20 അര്‍ദ്ധസെഞ്ചുറിയാണ് റിഷഭ് പന്ത് നേടിയത്.

മത്സരശേഷം, തന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ബാറ്റിംഗ് ഓർഡറിൽ എവിടെയും ബാറ്റ് ചെയ്യാൻ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഈ പരമ്പരയിലെ വിവിധ സ്ഥാനങ്ങളിൽ പന്ത്  ബാറ്റ് ചെയ്തിരുന്നു. ഏകദിനത്തിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ അദ്ദേഹത്തെ അയച്ചു, ഒരു പരീക്ഷണം ടീം ആഗ്രഹിച്ചതുപോലെ വിജയിച്ചില്ല. ആദ്യ ഏകദിനത്തിൽ നാലാം നമ്പറിലും മൂന്നാമത്തെയും അവസാനത്തെയും കളിയിൽ അഞ്ചാം നമ്പറിലുമാണ് റിഷഭ് പന്ത് ബാറ്റ് ചെയ്തത്. ആദ്യ ടി20യിൽ നാലാമനായും രണ്ടാം ടി20യിൽ അഞ്ചാമനായുമാണ് പന്തിനെ ടീം മാനേജ്മെന്‍റ് അയച്ചത്.

ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുന്നതുപോലെ എവിടെയും കളിക്കാന്‍ താന്‍ തയ്യാറാണെന്ന് റിഷഭ് പന്ത് അറിയിച്ചു. ” ഡെത്ത് ഓവറുകളില്‍ മാത്രമല്ലാ, ഏത് സാഹചര്യത്തിലും കളിക്കുന്നതിലും എനിക്ക് കുഴപ്പമില്ലാ. ” മത്സര ശേഷം റിഷഭ് പന്ത് പറഞ്ഞു.

” ഞങ്ങൾ (വെങ്കടേഷ് അയ്യരുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പ്) സംസാരിച്ച ഒരേയൊരു കാര്യം ഞങ്ങൾ ഓരോ ബോളിനു അനുസരിച്ച് കളിക്കും എന്നതാണ്. എല്ലാ മത്സരവും ഇതുപോലെ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ ഇതാണ് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നത്. ഞാൻ ചെയ്യുന്നത് ഞാൻ എപ്പോഴും ആസ്വദിക്കുന്നു ” വെങ്കടേഷ് അയ്യരുമായി അഞ്ചാം വിക്കറ്റില്‍ 76 റണ്‍സാണ് പന്ത് കൂട്ടിചേര്‍ത്തത്. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇരുവരുടേയും ക്യാപ്റ്റന്‍ പ്രശംസിച്ചിരുന്നു.

Previous articleഅവസാന നിമിഷം അവനും ഒരോവര്‍ എറിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അവന്‍റെ പക്വതയില്‍ സന്തോഷം
Next articleഎന്ത് ദേഷ്യമാണ് രോഹിത് ഇത് :ക്യാച്ച് ഡ്രോപ്പാക്കിയ ദേഷ്യത്തിൽ നായകന്റെ മോശം പ്രവർത്തി