ടി :20 ലോകകപ്പിൽ ഇതാണ് പദ്ധതി :തുറന്ന് പറഞ്ഞ് സൂര്യകുമാർ യാദവ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മുംബൈ ഇന്ത്യൻസ് ടീമിന് ഒരിക്കൽ പോലും ഓർത്തിരിക്കുവാൻ കഴിയുന്ന മികച്ച ഓർമ്മകൾ അല്ല നൽകുന്നത്.2019,2020 സീസണുകളിൽ ഐപിൽ കിരീടം നേടിയ മുംബൈ ടീമിന് ഇത്തവണ കാലിടറുന്ന കാഴ്ചയാണ് നാം ക്രിക്കറ്റ്‌ പ്രേമികൾ കാണുന്നത്. ഇതവണ വെറും 7കളികൾ ജയിച്ച് 14 പോയിന്റുകൾ നേടിയ മുംബൈ ടീം പ്ലേഓഫിൽ സ്ഥാനം നേടാതെ പുറത്തായി. അതേസമയം ടീം മുംബൈയുടെ മോശം പ്രകടനത്തിനും ഒപ്പം വളരെ ഏറെ ചർച്ചയായി മാറിയത് മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ മോശം ബാറ്റിങ് ഫോമാണ്. സീസണിൽ ബാറ്റിങ് മികവിനാൽ തിളങ്ങുവാനായി കഴിയാതെ പോയ ഇരുവരും പക്ഷേ ഇന്നലത്തെ ഹൈദരാബാദിന് എതിരായ നിർണായക മത്സരത്തിൽ ബാറ്റിങ് മികവ് പുറത്തെടുത്ത് കയ്യടികൾ നേടി.

നേരിട്ട ആദ്യ പന്ത് മുതൽ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ യാദവ് നീണ്ട ഇടവേളക്ക് ശേഷം ഒരു മിന്നും ഫിഫ്റ്റി അടിച്ചാണ് പുറത്തായത്.42 റൺസ് ജയവുമായി മുംബൈ ടീം ഈ ഒരു സീസൺ അവസാനിപ്പിച്ചപ്പോൾ വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് മുൻപായി ബാറ്റിങ് ഫോമിലേക്ക് എത്തുകയാണ് താരം.40 ബോളിൽ 13 ഫോറും ഒപ്പം 3 സിക്സും അടക്കം 82 റൺസാണ് താരം അടിച്ചെടുത്തത്. മോശം ഫോമിന്റെ കൂടി പേരിൽ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കണം എന്നുള്ള വിമർശനത്തിനും മറുപടി നൽകുവാൻ ഈ ബാറ്റിങ് പ്രകടനത്തിന് സാധിച്ചു.

20211009 004945

എന്നാൽ മത്സരശേഷം ടി :20 ലോകകപ്പ് മത്സരങ്ങൾക്കായുള്ള തന്റെ പ്ലാനിങ് എങ്ങനെയെന്ന് വിശദമാക്കുകയാണ് സൂര്യകുമാർ യാദവ്.”നിലവിലെ ഈ ഫോം ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലും എനിക്ക് ഏറെ മികവോടെ ആവർത്തിക്കാനായി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്താനാണ്‌ എന്റെ പ്ലാൻ. കൂടാതെ ലോകകപ്പിലും എന്റെ ബാറ്റിങ് സ്റ്റൈലും ഇതാകും. ഈ സീസണിൽ പലപ്പോഴും പ്രതീക്ഷിച്ച ഒരു പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. പക്ഷേ ലോകകപ്പിൽ തിളങ്ങാനാണ് എന്റെ ആലോചന “സൂര്യകുമാർ തന്റെ അഭിപ്രായം വിശദമാക്കി

Previous articleബിസിസിഐ വിചാരിച്ചാൽ പാക് ക്രിക്കറ്റ് ഉടൻ അവസാനിക്കും :വെളിപ്പെടുത്തി റമീസ് രാജ
Next articleമാജിക്ക് സ്വിങ്ങുമായി ശിഖ പാണ്ഡെ :കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം