എല്ലാവരും അവസരത്തിനൊത്ത് ഉയരുന്നു. ഇത് ടീമിന്റെ കൂട്ടായ്മയുടെ വിജയം. രോഹിത്തിന്റെ വാക്കുകൾ ഇങ്ങനെ

20231029 210516 scaled

ശ്രീലങ്കക്കെതിരായ മത്സരത്തിൽ 302 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. പല മത്സരങ്ങളിലും പല ഹീറോകൾ ആയിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് എടുത്തു പറയേണ്ടത്. മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുമ്രയും അടക്കമുള്ള താരങ്ങൾ തങ്ങളുടെ പേസും ബൗൺസും കൊണ്ട് ശ്രീലങ്കൻ ബാറ്റർമാരെ ഞെട്ടിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങൾക്ക് ടീമിലെ മുഴുവൻ താരങ്ങൾക്കും ക്രെഡിറ്റ് നൽകിയാണ് രോഹിത് ശർമ സംസാരിച്ചത്.

“ഞങ്ങൾ ഔദ്യോഗികമായി ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ചെന്നൈയിൽ ഞങ്ങൾ ആദ്യ മത്സരം കളിച്ചത് മുതൽ വളരെ മികച്ച പ്രകടനങ്ങളാണ് ടീമംഗങ്ങളിൽ നിന്ന് ഉണ്ടായിട്ടുള്ളത്. സെമി ഫൈനലിൽ എത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അതിന് ശേഷമാണ് സെമിഫൈനൽ മത്സരത്തെയും ഫൈനൽ മത്സരത്തെയും ഞങ്ങൾ നോക്കിക്കാണുന്നത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ഞങ്ങൾ പുലർത്തിയ മനോഭാവം വളരെ നിർണായകമായിരുന്നു. സ്ക്വാഡിലുള്ള എല്ലാവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. നിർണായക സമയത്തിൽ ഓരോ കളിക്കാരും അവസരത്തിനൊത്ത് ഉയർന്നിട്ടുണ്ട്.”- രോഹിത് ശർമ്മ പറഞ്ഞു.

“മത്സരത്തിൽ 350 എന്ന സ്കോർ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. അത് ഏതൊരു ടീമിനും ചെയ്സ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഈ സ്കോറിലെത്തിച്ച ബാറ്റർമാർക്ക് വലിയ ക്രെഡിറ്റ് ഞാൻ നൽകുകയാണ്. ഒപ്പം ബോളർമാരും മികച്ച പ്രകടനം മത്സരത്തിൽ പുറത്തെടുത്തു. ശ്രെയസ് വളരെ ശക്തമായ മനസ്സുള്ള ഒരു താരമാണ്. ഇന്ന് അയാൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശ്രേയസിൽ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് ഇത്തരത്തിൽ ഒരു ഇന്നിംഗ്സ് ആയിരുന്നു. എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാൻ അവൻ തയ്യാറാണ് എന്ന് കാണിക്കുകയായിരുന്നു മത്സരത്തിൽ. സിറാജ് വളരെ നിലവാരത്തോടെ പന്തെറിയുകയുണ്ടായി. സിറാജ് ന്യൂബോളിൽ ചലനങ്ങൾ ഉണ്ടാക്കിയ സമയത്തൊക്കെയും ഞങ്ങൾക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ന്യൂബോൾ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക കഴിവ് സിറാജിനുണ്ട്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“അവസാന മത്സരത്തിൽ സൂര്യകുമാർ യാദവ് ഞങ്ങൾക്ക് വേണ്ടി നിർണായകമായ റൺസ് കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോടും ഈ മത്സരത്തിൽ ശ്രീലങ്കയോടും മികച്ച വിജയങ്ങളാണ് ഞങ്ങൾ നേടിയിട്ടുള്ളത്. അത് കാണിക്കുന്നത് ഞങ്ങളുടെ സീമർമാരുടെ നിലവാരം കൂടിയാണ്. ഇത്തരത്തിൽ ബോളർമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണുന്നത് ഒരുപാട് സന്തോഷം നൽകുന്നു. അവർ ഇത് തുടരും എന്നാണ് ഞാൻ കരുതുന്നത്. മൈതാനത്ത് റിവ്യൂ എടുക്കുന്ന കാര്യങ്ങൾ ഞാൻ പലപ്പോഴും ബോളർമാർക്കും കീപ്പറിനും വിടുകയാണ് ചെയ്യുന്നത്. മൈതാനത്ത് എനിക്ക് വിശ്വസിക്കാൻ പറ്റിയ കളിക്കാരാണ് എന്റെ ചുറ്റിനുമുള്ളത്. അവർ അത്തരത്തിൽ കാര്യങ്ങൾ തീരുമാനിക്കും എന്ന് എനിക്ക് ബോധ്യമുണ്ട്. ഇന്ന് ഞങ്ങളുടെ റിവ്യൂവിൽ ഒരെണ്ണം ശരിയായി വരികയും ഒരെണ്ണം പിഴവ് ഉണ്ടാവുകയും ചെയ്തു.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്തുമെന്ന് പറഞ്ഞാണ് രോഹിത് ശർമ അവസാനിപ്പിച്ചത്.

Scroll to Top