ഞാൻ നേടിയ വിക്കറ്റുകളുടെ ക്രെഡിറ്റ്‌ ആ താരത്തിനാണ് നൽകുന്നത്. അർഷദീപ് സിംഗ് കാരണം വ്യക്തമാക്കുന്നു.

GQ2lzN6bwAEpZIo scaled e1719286880522

ഓസ്ട്രേലിയക്കെതിരായ സൂപ്പർ 8 മത്സരത്തിൽ നിർണായകമായ ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ പേസർ അർഷദീപ് സിംഗ് കാഴ്ചവച്ചത്. മത്സരത്തിൽ 37 റൺസ് വിട്ടു നൽകിയ അർഷദീപ് 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഈ ബലത്തിലാണ് ഇന്ത്യ 24 റൺസിന്റെ വിജയം സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിലെ തന്റെ ഈ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് സഹ പേസറായ ജസ്പ്രീത് ബൂമ്രയ്ക്ക് നൽകുകയാണ്.

ബൂമ്ര എതിർവശത്ത് അത്രമേൽ സമ്മർദ്ദം ചെലുത്തിയതിനാലാണ് തനിക്ക് മത്സരത്തിൽ വിക്കറ്റുകൾ ലഭിച്ചത് എന്ന് അർഷദീപ് പറയുകയുണ്ടായി. ഇത്തരം സമ്മർദം തനിക്ക് സഹായകരമായി മാറി എന്നാണ് അർഷദീപ് കരുതുന്നത്.

ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഡേവിഡ് വാർണറെ പുറത്താക്കിയാണ് അർഷദീപ് തന്റെ സംഹാരം ആരംഭിച്ചത്. ശേഷം മത്സരത്തിന്റെ അവസാ നഭാഗത്ത് നിർണായകമായ ടീം ഡേവിഡിന്റെയും മാത്യു വെയ്ഡിന്റെയും വിക്കറ്റുകൾ സ്വന്തമാക്കാൻ അർഷദീപിന് സാധിച്ചിരുന്നു.

GQiVog3b0AA4UeG

ഒരു വശത്ത് ബൂമ്ര സ്ഥിരതയോടെ പന്തറിഞ്ഞതിനാൽ, തനിക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ഈ ബാറ്റർമാരൊക്കെയും തയ്യാറായി എന്ന് അർഷദീപ് കരുതുന്നു. ഇത് തനിക്ക് കാര്യങ്ങൾ അനായാസമാക്കി മാറ്റി എന്നാണ് അർഷദീപിന്റെ വിലയിരുത്തൽ. മത്സരത്തിലെ വിജയത്തിൽ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്നും അർഷദീപ് പറയുകയുണ്ടായി.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“എന്റെ മികച്ച പ്രകടനത്തിന്റെ പൂർണ്ണമായ ക്രെഡിറ്റ് ഞാൻ ജസ്പ്രീത് ബൂമ്രയ്ക്ക് നൽകുകയാണ്. കാരണം ബാറ്റർമാർക്ക് മേൽ ഒരുപാട് സമ്മർദ്ദം ചെലുത്താൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. തന്റെ അവസാന ഓവറുകളിൽ പോലും കേവലം മൂന്നോ നാലോ റൺസ് മാത്രമാണ് ബുമ്ര വിട്ടുനൽകിയത്. അതുകൊണ്ടുതന്നെ ബാറ്റർമാർ എനിക്കെതിരെ ഷോട്ടുകൾക്ക് മുതിരുകയായിരുന്നു. ഇത്തരത്തിൽ അവരെന്നെ ആക്രമിക്കാൻ ശ്രമിക്കുന്ന സമയത്ത് ഞാൻ എന്റെ മികച്ച ബോളുകൾ എറിയാനാണ് തയ്യാറായത്. ഇത് എനിക്ക് ഗുണം ചെയ്തു.”- അർഷദീപ് സിംഗ് പറഞ്ഞു.

“മത്സരത്തിന്റെ അവസാന സമയത്ത് വിക്കറ്റുകൾ സ്വന്തമാക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. കാരണം മറുവശത്ത് ബൂമ്ര റൺസ് വിട്ടു നൽകുന്നുണ്ടായിരുന്നില്ല. മാത്രമല്ല അതോടുകൂടി ഓസ്ട്രേലിയക്ക് ആവശ്യമായ റേറ്റ് വർദ്ധിക്കുകയും ചെയ്തു. അങ്ങനെയുള്ളപ്പോൾ അവർക്ക് എനിക്കെതിരെ റിസ്ക് എടുക്കാതിരിക്കാൻ സാധിക്കുമായിരുന്നില്ല. ഇത്തരത്തിലുള്ള റിസ്ക് എടുക്കാൻ തയ്യാറാകുമ്പോൾ നമുക്ക് വിക്കറ്റുകൾ ലഭിക്കാനുള്ള സാധ്യതകളും വർദ്ധിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് കൂടുതൽ ക്രെഡിറ്റും ഞാൻ ബുമ്രയ്ക്ക് നൽകാൻ തയ്യാറാവുന്നത്.”- അർഷദീപ് കൂട്ടിച്ചേർത്തു.

Scroll to Top