കോഹ്ലി അന്ന് തർക്കിച്ചപ്പോൾ സന്തോഷം മാത്രമാണ് തോന്നിയത് :ചർച്ചയായി സൂര്യകുമാർ യാദവിന്റെ മറുപടി

ലോകക്രിക്കറ്റിൽ വളരെ ആരാധകരുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.തന്റെ ആക്രമണ ശൈലിയും ഒപ്പം നായകനെന്ന നിലയിൽ മുന്നിൽ നിന്ന് ടീമിനെ നയിക്കാനുമുള്ള കോഹ്ലിയുടെ കഴിവും പ്രശംസ പിടിച്ചുപറ്റിയതാണ്. പലപ്പോഴും ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ എതിർ താരങ്ങളോട് കൊമ്പ് കോർക്കുകയും ഒപ്പം സ്ലഡ്ജിങ്ങിൽ ഏറെ ഏർപ്പെടുകയും ചെയ്യുന്ന താരമാണ് കോഹ്ലി. കഴിഞ്ഞ ഐപിഎൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസ് ടീമുമായിട്ടുള്ള പോരാട്ടത്തിൽ കോഹ്ലി മുംബൈ ടീമിലെ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവുമായി സെഡ്ജിങ്ങിൽ ഏർപ്പെട്ടത് ചർച്ചയായി മാറിയിരുന്നു.ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് സൂര്യകുമാർ യാദവ്.

കോഹ്ലിയുമായി അന്നത്തെ ആ തർക്കം ഏറെ ആസ്വദിച്ചു എന്നാണ് താരത്തിന്റെ അഭിപ്രായം. കോഹ്ലി വളരെയേറെ തവണ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ചെങ്കിലും ആ കെണിയിൽ വീഴാതിരുന്ന താരം മികച്ച ബാറ്റിംഗ് പ്രകടനത്താൽ ആ കളിയിൽ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു.ആ സംഭവത്തോടെ കോഹ്ലിയോട് തനിക്ക് ഒരു വെറുപ്പും തോന്നിയിട്ടില്ല എന്നും സൂര്യകുമാർ യാദവ് തുറന്ന് പറഞ്ഞു.

“വിരാട് കോഹ്ലി അന്ന് ഞാനുമായി ആ സ്ലെഡ്ജിങ് സംഭവത്തിൽ ഇടപെട്ടത് ഇന്നും ഞാൻ കരിയറിൽ മറന്നിട്ടില്ല.ആ സംഭവത്തെ തുടർന്ന് എനിക്ക് ദേഷ്യം അല്ല സന്തോഷമാണ് തോന്നിയത്.ആ നിമിഷം വരെ ഞാൻ മനോഹരമായി കളിച്ചു. ഒരുവേള എന്റെ വിക്കറ്റ് വീഴ്ത്തി എന്നെ പുറത്താക്കിയാൽ മുംബൈ ടീമിനെ തോൽപ്പിക്കാൻ കഴിയും എന്ന് എതിർ ടീം നായകൻ കോഹ്ലി ചിന്തിച്ച് കാണും അത്തരത്തിൽ ഒരു പ്ലാനിങ് ആയിരിക്കാം അതിലേക്ക് നയിച്ചതും ” മുംബൈ താരം വാചാലനായി.

ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവ് മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി :20 മത്സരത്തിലാണ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ആദ്യ കളിയിൽ തന്നെ ഫിഫ്റ്റി അടിച്ച താരം വരുന്ന ലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ നായകനാകുമോ എന്നാണ് ചില ആരാധകരുടെ അകാംക്ഷ.