ക്രിക്കറ്റ് ലോകത്ത് ഇന്നും വളരെ അധികം ആരാധകരുള്ള താരമാണ് സച്ചിൻ. എന്നും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ക്രിക്കറ്റ് ദൈവമായി അറിയപ്പെടാറുള്ള സച്ചിൻ ലോകത്തെ ഏതൊരു ബൗളിംഗ് നിരക്കും പേടി സ്വപ്നമായിരുന്നു. ഇന്ത്യൻ ടീമും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്ന സച്ചിന്റെ പതിവ് ആരാധകർക്ക് ഇന്നും മികച്ച ഓർമ്മകളാണ്. സച്ചിനും ആക്തറും തമ്മിലുള്ള പോരാട്ടങ്ങൾ ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ കഴിയില്ല. സച്ചിനുമായുള്ള വ്യത്യസ്ത പോരാട്ടങ്ങളെ കുറിച്ച് ഇപ്പോൾ മനസ്സുതുറക്കുകയാണ് അക്തർ. മിക്ക ഏകദിന, ടെസ്റ്റ് മത്സരങ്ങളിലും സച്ചിൻ എതിരെ അധിപത്യം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും സച്ചിനെതിരെ ബൗൾ ചെയ്തപ്പോൾ ഭയന്ന വളരെ രസകരമായ അനുഭവമാണ് ഇപ്പോൾ വിശദമാക്കുന്നത്.
സച്ചിൻ എതിരെ ബൗൾ ചെയ്യുമ്പോൾ തനിക്ക് അനവധി ഭയങ്ങൾ തോന്നി എന്നും പറയുന്ന അക്തർ തന്റെ ബൗളിംഗ് നടക്കുമ്പോൾ സച്ചിന് പരിക്കേറ്റാൽ അത് ഇന്ത്യൻ വിസ പോലും നഷ്ടമാകാനായി കാരണമാകുമോയെന്നും ഭയന്നതായി പറഞ്ഞു. “ഞാൻ സാധാരണ ബൗൾ ചെയ്യുന്ന രീതിയിൽ നിന്നും വളരെ വ്യത്യസ്തമായി സച്ചിൻ എതിരെ ബൗൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഒരിക്കൽ സച്ചിൻ എതിരെ ബൗളിംഗ് ചെയ്യുമ്പോൾ പന്ത് കയ്യിൽ നിന്നും വഴുതി പോയി. സച്ചിൻ നിലത്തുവീണത് എന്നെ ഭയപ്പെടുത്തി. അദ്ദേഹം മരിച്ചുവെന്ന് പോലും ഞാൻ കരുതി “അക്തർ തന്റെ അനുഭവം വിശദമാക്കി.
“എന്റെ മനസ്സിൽ വളരെ അധികം ഭയം തോന്നി. അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യം വരുകയോ അല്ലേൽ പരിക്കേൽക്കുകയോ എല്ലാം ചെയ്‌താൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല.ഇന്ത്യയിലേക്കുള്ള വിസ ഇനി തനിക്ക് ലഭിക്കുമോയെന്നുള്ള ഭയം പോലും എനിക്ക് ഉണ്ടായി.സച്ചിന് താൻ കാരണം പരിക്ക് വന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ തന്നോട് എങ്ങനെ എല്ലാം പെരുമാറുമെന്നത് എനിക്ക് ഭയമായി. അവർ എന്നെ പിന്നീട് ഇന്ത്യയിൽ കാല് കുത്താൻ പോലും അനുവദിക്കില്ലയെന്ന് ഞാൻ കരുതി “അക്തർ വാചാലനായി