ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽകണ്ടുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 3-0ന് തോൽവി വഴങ്ങിയ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് എതിരെ നാട്ടിൽ നടക്കുന്ന ലിമിറ്റെഡ് ഓവർ പരമ്പരയിൽ കൂടി ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന എല്ലാ പരമ്പരകളിലും സ്‌ക്വാഡിൽ അനേകം മാറ്റങ്ങൾ സംഭവിക്കുമെന്ന് ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ് തന്നെ തുറന്ന് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ പരമ്പരകളിൽ എല്ലാം പ്ലേയിംഗ് ഇലവനിലേക്ക് ഒരു അവസരം പോലും ലഭിക്കതെ പോയ ഇഷാൻ കിഷൻ, ഗെയ്ക്ഗ്വാദ് എന്നിവർ ടീമിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.ഇപ്പോൾ ഇക്കാര്യം വിശദമാക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം മഹാരാഷ്ട്ര ടീമിനായും തന്നെ പുറത്തെടുത്ത യുവ ഓപ്പണർ ഋതുരാജ് ഗയ്ക്വാദിന് അർഹമായ അവസരം ഇന്ത്യൻ ടീം മാനേജ്മെന്റ് പ്ലേയിംഗ് ഇലവനിൽ നൽകാത്തതിനെയാണ് ബട്ട് ചോദ്യം ചെയ്യുന്നത്. ഗെയ്ക്ഗ്വാദ് ടീം ഇന്ത്യയിൽ സ്ഥിരസാന്നിധ്യമാകേണ്ട സമയം അതിക്രമിച്ചുവെന്നാണ് സൽമാൻ ബട്ട് നിരീക്ഷണം.2021ജൂലൈ മാസം നടന്ന ലങ്കൻ പര്യടനത്തിൽ അവസരം ലഭിച്ചത് ഒഴിച്ചാൽ പിന്നീട് ഇന്ത്യൻ ടീമിൽ എത്താൻ താരത്തിന് സാധിച്ചില്ല. താരം വിൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള സ്‌ക്വാഡിൽ സ്ഥാനം നേടിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഐപിഎല്ലിൽ 635 റൺസാണ് താരം അടിച്ചെടുത്തത്.
“ഇന്ത്യൻ ടീമിൽ ഇനിയെങ്കിലും ഋതുരാജ് ഗെയ്ക്ഗ്വാദ് അവസരം നേടുമെന്നാണ് എന്റെ വിശ്വാസം എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു മികച്ച കളിക്കാരൻ നേടേണ്ട എല്ലാ മികവും യുവ താരത്തിൽ ഉണ്ട്. അദ്ദേഹം ഉടനടി ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാൻ ഐപിഎല്ലിൽ അദ്ദേഹത്തെ കണ്ടത് മുതൽ ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹം കളിക്കുന്നത് കാണാൻ വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്.”സൽമാൻ ബട്ട് വാചാലനായി.