അയാൾ രോഹിത് ശർമയല്ല, ‘നോ ഹിറ്റ്‌ ശർമ ‘ ടീമിൽ നിന്ന് പുറത്താക്കണം- മുൻ ഇന്ത്യൻ താരം കലിപ്പിൽ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം സമയത്തിലൂടെ കടന്നുപോകുന്ന ക്രിക്കറ്ററാണ് ഇന്ത്യയുടെ നിലവിലെ നായകനായ രോഹിത് ശർമ. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 10 മത്സരങ്ങൾ കളിച്ച രോഹിത് ശർമ 184 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രോഹിത് ഡക്കായി പുറത്താവുകയും ചെയ്തു. ഈ സാഹചര്യത്തിൽ രോഹിത് ശർമയുടെ ബാറ്റിംഗിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ഇനിയും രോഹിത് ശർമയെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്.

“രോഹിത് ശർമ എന്ന പേര് അദ്ദേഹം മാറ്റേണ്ട സമയമായി. അദ്ദേഹത്തെ ‘നോ ഹിറ്റ് ശർമ’ എന്ന് വിളിക്കണം. ഞാനാണ് മുംബൈയുടെ ക്യാപ്റ്റനെങ്കിൽ അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ പോലും ഉൾപ്പെടുത്തില്ലായിരുന്നു” ശ്രീകാന്ത് പറയുകയുണ്ടായി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വളരെ മോശം ഷോട്ടുകൾ കളിയിരുന്നു രോഹിത് ശർമ പുറത്തായത്. വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ തലയ്ക്കു മുകളിലൂടെ പന്ത് സ്കൂപ്പ് ചെയ്യാൻ നോക്കുകയായിരുന്നു രോഹിത്. എന്നാൽ എഡ്ജിൽ കൊണ്ട പന്ത് രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തി. കഴിഞ്ഞ മത്സരത്തിലും ഇതേ പോലെ തന്നെ പൂജ്യനായി രോഹിത് മടങ്ങുകയുണ്ടായി.

rohit sharma ipl 2023

ശ്രീകാന്ത് മാത്രമല്ല, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കറും രോഹിത്തിനെതിരെ വിമർശനവുമായി രംഗത്തെത്തുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ രോഹിത് കുറച്ചു മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം എന്നായിരുന്നു സുനിൽ ഗവാസ്കർ പറഞ്ഞത്. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്. ശേഷം 2023ൽ ഒരു ഇന്നിംഗ്സ് മാത്രമാണ് രോഹിത് ഭംഗിയായി കളിച്ചത്. ആദ്യ മത്സരങ്ങളിൽ ഓപ്പണിങ്ങിറങ്ങി പരാജയപ്പെട്ട രോഹിത് ചെന്നൈയ്ക്കെതിരെ മൂന്നാമനായി ആയിരുന്നു ക്രീസിലെത്തിയത്. പക്ഷേ ഫലത്തിൽ വ്യത്യാസമുണ്ടാക്കാൻ രോഹിത്തിന് സാധിച്ചില്ല.

രോഹിത്തിന്റെ 2023 ഐപിഎല്ലിലെ ഫോം ഇന്ത്യൻ ടീമിനും വളരെയേറെ നിരാശ സമ്മാനിക്കുന്നുണ്ട്. 2023ൽ ഏഷ്യാകപ്പും ലോകകപ്പും പോലെയുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ രോഹിത്തിന്റെ ഈ മോശം ഫോം ഇന്ത്യയ്ക്ക് തലവേദന ആകുമോ എന്ന സംശയം എല്ലാവരിലും ഉദിക്കുന്നു. മാത്രമല്ല ഇന്ത്യയുടെ പലതാരങ്ങളും പരിക്കിന്റെ പിടിയിലായതിനാൽ തന്നെ രോഹിതിൽ വലിയ വിശ്വാസമാണ് ഇന്ത്യൻ ആരാധകർ വെച്ചിരിക്കുന്നത്. പക്ഷേ നിലവിലെ പ്രകടനം എല്ലാത്തരത്തിലും അപലപനീയം തന്നെയാണ്.

Previous articleധോണിയായിരുന്നു നായകനെങ്കിൽ ബാംഗ്ലൂർ 3 കിരീടമെങ്കിലും നേടിയേനെ. പ്രസ്താവനയുമായി പാക് താരം.
Next articleസഞ്ജുവിനും കൂട്ടർക്കും പ്ലേയോഫിലെത്താൻ മുൻപിലുള്ള ഏകവഴി. ഇത് നടന്നില്ലെങ്കിൽ പുറത്ത്.