ലോകകപ്പിനുള്ള സ്‌ക്വാഡിനെ റെഡിയാക്കി കഴിഞ്ഞു : വെളിപ്പെടുത്തി മുൻ ബാറ്റിംഗ് കോച്ച്

സൗത്താഫ്രിക്കക്ക്‌ എതിരായ അഞ്ചാം ടി :20 മത്സരം മഴ കാരണം സമനിലയിൽ അവസാനിച്ചതോടെ ടി :20 പരമ്പര 2-2ന് അവസാനിച്ചു. അയർലായാൻഡ് എതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ടി :20 പരമ്പര. വരാനിരിക്കുന്ന ടി :20 ലോകകപ്പിന് മുന്നോടിയായി മികച്ച ഒരു സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോച്ച് രാഹുൽ ദ്രാവിഡും ഇന്ത്യൻ സംഘവും. അതിനാൽ തന്നെ അയർലാൻഡ് എതിരായ ടി :20 പരമ്പരയിൽ ഉമ്രാൻ മാലിക്ക് അടക്കം യുവ താരങ്ങൾ അരങ്ങേറ്റത്തിനുള്ള അവസരവും ലഭിച്ചേക്കും. കൂടാതെ മലയാളി താരമായ സഞ്ജുവും പ്ലെയിങ് ഇലവനിലേക്ക് എത്തും.

ലോകകപ്പിനുള്ള മികച്ച ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരക്ക്‌ ശേഷം വ്യക്തമാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശദമാക്കി കഴിഞ്ഞു. ഇപ്പോൾ ഈ വിഷയത്തിൽ വ്യത്യസ്തമായൊരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരവും കൂടാതെ മുൻ ഇന്ത്യൻ ബാറ്റിങ് കോച്ചുമായ സഞ്ജയ്‌ ബാംഗർ.ലോകകപ്പിന് മാസങ്ങൾ ശേഷിക്കേ ടൂർണമെന്റ് കളിക്കാനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇതിനകം തന്നെ സെലക്ട് ചെയ്തു കഴിഞ്ഞുവെന്നാണ് ബാംഗറിന്‍റെ വാക്കുകൾ. ലോകകപ്പിനുള്ള 18 അംഗ സ്‌ക്വാഡ് ഇതിനകം തന്നെ ഇന്ത്യൻ ടീം മാനേജ്മെന്റ് മനസ്സിൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്

images 4 5

” സൗത്താഫ്രിക്കക്ക്‌ എതിരെ കളിച്ച പതിനൊന്ന് താരങ്ങളും കൂടാതെ നിലവിൽ റെസ്റ്റിൽ ഉള്ള ഏഴോ എട്ടോ താരങ്ങളും അടക്കം ലോകകപ്പിനുള്ള 18 അംഗങ്ങൾ ഏകദേശം തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഞാൻ പറയും.ഇതിനകം തന്നെ 17-18 കളിക്കാർ ലോകകപ്പിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു എന്ന് ഞാൻ പറയാൻ കാരണം അനേകം ഉണ്ട്.ഉമ്രാൻ മാലിക്ക് അടക്കം താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റ് എക്സ്പീരിയൻസിന് വേണ്ടിയാണ് ഇന്ത്യൻ സ്‌ക്വാഡിനും ഒപ്പം നിർത്തിയിരിക്കുന്നത് ” മുൻ ഇന്ത്യൻ ബാറ്റിങ് കോച്ച് നിരീക്ഷിച്ചു

Previous articleസഞ്ചു സാംസണ്‍ അവിടെ കളിക്കുന്നുണ്ട്. പന്തിന്‍റെ സ്ഥാനം നഷ്ടമാകും എന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
Next articleട്വിറ്ററില്‍ കളിച്ചിരിക്കാതെ പ്രാക്ടീസ് ചെയ്യൂ. ഇന്ത്യന്‍ താരത്തിനു ഉപദേശവുമായി മുൻ സൗത്താഫ്രിക്കന്‍ നായകന്‍