ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ വളരെ ആവേശപൂർവ്വമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തെ നോക്കി കാണുന്നത്. പല വിദേശ രാജ്യങ്ങളിലും ടെസ്റ്റ് പരമ്പരകൾ നേടിയിട്ടുണ്ട് എങ്കിലും ഇടക്കാലത്തു ഒന്നും തന്നെ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുവാൻ ഇന്ത്യക്ക് പക്ഷേ സാധിച്ചിട്ടില്ല. ഈ ഒരു തിരിച്ചടി മാറ്റാൻ വിരാട് കോഹ്ലിയും സംഘവും വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്.
സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപ് നടക്കുന്ന ഇന്ത്യ എ ടീമിന്റെ പര്യടനവും ഏറെ പ്രധാനമാണ്. യുവ താരങ്ങളിൽ പലർക്കും എ ടീമിലേക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻ സർഫ്രാസ് ഖാൻ ഇന്ത്യൻ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്തയാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.
ഇത്തരം ഒരു സെലക്ഷൻ താനൊരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സർഫ്രാസിന്‍റെ വാക്കുകൾ. തന്റെ കൂടി വിചാരങ്ങൾക്ക് അപ്പുറമായി ഇന്ത്യ എ ടീമികേക്കുള്ള തന്റെ വിളി എന്നും താരം വിശദമാക്കി.സയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് മുൻപായി താരത്തിന് കോവിഡ് സ്ഥിതീകരിച്ചിരുന്നു. “ഞാൻ ഇന്ത്യൻ എ ടീമികേക്കുള്ള വിളിക്കായി ഏറെ കാത്തിരുന്നു. എന്നാൽ കുറച്ചധികം നാളുകളായി കോവിഡ് അടക്കം കാരണം മത്സരങ്ങൾ നടന്നിട്ടില്ല.അതിനാൽ തന്നെ സൗത്താഫ്രിക്കയിലേക്ക് എന്നെ അവർ പരിഗണിക്കുമെന്ന് കരുതിയില്ല. മികച്ച പ്രകടനം നടത്തിയാൽ ഞാൻ ഒരുവേള ടീമിലേക്ക് എത്തുമെന്ന് കരുതി. പക്ഷേ എനിക്കിപ്പോൾ തന്നെ അവസരം ലഭിച്ചു ” സർഫ്രാസ് ഖാൻ അഭിപ്രായം തുറന്നു പറഞ്ഞു.
“ഇന്ത്യൻ എ ടീമിൽ കളിക്കുക എന്നത് എന്റെ പ്രധാന ലക്ഷ്യമാണ്. ഞാൻ ഒരു കാരണത്താൽ മാത്രമാണ് രഞ്ജി ട്രോഫി കളിക്കുന്നത് പോലും. എനിക്ക് എന്നും ഐപിഎല്ലിൽ കളിക്കുന്നതിനേക്കാൾ ഇഷ്ടം ഇന്ത്യൻ എ ടീമിനായി തന്നെ കളിക്കുന്നതാണ്.ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു “ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് താരമായ സർഫ്രാസ് ഖാൻ വിവരിച്ചു